സൂപ്പർ കപ്പിന്റെ സെമി കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത് | Kerala Blasters

ഒരു കിരീടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം.കലിംഗ സൂപ്പര്‍കപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജംഷേദ്പുര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ജംഷേദ്പുര്‍ സെമിയിലെത്തി.

ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമാണ് സെമിയിലേക്ക് മുന്നേറുന്നത്. രണ്ടു മത്സരങ്ങളിൽ നിന്നും രണ്ടു വിജയങ്ങൾ നേടിയ ജാംഷെഡ്പൂരിന് ആറു പോയിന്റാണുള്ളത്. ഒരു വിജയവും തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സിന് മൂന്നു പോയിന്റുമാണുള്ളത്. അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ പരാജയപെടുത്തുകയും ജാംഷെഡ്പൂർ ഷില്ലോങ്ങിനോട് തോൽക്കുകയും ചെയ്താലും ഇരു ടീമുകളും ആറു പോയിന്റ് വീതമാവും. അങ്ങനെ വന്നാൽ ഹെഡ് ടു ഹെഡിൽ ജാംഷെഡ്പൂർ മുന്നേറും.

ഇന്നലെ നടന്ന മത്സരത്തിൽ ഡാനിയല്‍ ചിമ ജംഷേദ്പുരിനായി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും ദിമിത്രിയോസ് ഡിയാമാന്റക്കോസിന്റെ വകയായിരുന്നു. 28-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഡയ്‌സുകെയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ദിമിത്രിയോസ് ഡിയാമാന്റക്കോസാണ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 33-ാം മിനിറ്റില്‍ ഡാനിയല്‍ ചിമയിലൂടെ ജംഷേദ്പുര്‍ ഒപ്പമെത്തി.

57ാം മിനിറ്റിൽ ഡാനിയേൽ ചിമ ചുകുവിലൂടെ ജംഷഡ്പൂർ മത്സരത്തിൽ ലീഡ് പിടിച്ചു.മൂന്ന് മിനിറ്റിനകം ചിമയുടെ ഫൗളിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി രണ്ടാം പെനാല്‍റ്റി ലഭിച്ചു. ഡിയാമാന്റക്കോസ് . പെനാൽറ്റി ഗോളാക്കി ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു.68ാം മിനിറ്റിൽ ജംഷഡ്പൂർ വിജയമുറപ്പിച്ച ഗോൾകണ്ടെത്തി. ചിമ ചുകുവിനെ ബോക്‌സിൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ജെർമി മൻസോറോ അനായാസം വലയിലാക്കി.

Rate this post