ആരാധകർക്ക് ഓണസമ്മാനമായി ഗോവയിൽ നിന്നും കിടിലൻ താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

എഫ്‌സി ഗോവയിൽ നിന്ന് ഐബാൻ ഡോഹ്‌ലിംഗിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.കേരള ബ്ലാസ്റ്റേഴ്‌സ് ഏകദേശം 80 ലക്ഷം രൂപ താരത്തിന് ട്രാൻസ്ഫർ ഫീസായി നൽകും. കേരള ബ്ലാസ്റ്റേഴ്‌സുമായി ഐബാൻ 2 വർഷത്തെ കരാറിൽ ഒപ്പിട്ടു.

കഴിഞ്ഞ നാല് സീസണുകളിൽ ഐബാൻ ദോഹ്‌ലിംഗ് ഐഎസ്‌എൽ ടീമായ എഫ്‌സി ഗോവയുടെ ഭാഗമാണ്. പ്രസിദ്ധമായ ഷില്ലോങ് ലജോംഗ് അക്കാദമിയിലാണ് അദ്ദേഹം തന്റെ കളി ജീവിതം ആരംഭിച്ചത്. തുടർന്ന് അദ്ദേഹം ടാറ്റയുടെ യൂത്ത് ഡെവെലപ്മെന്റിലേക്ക് മാറി.അവിടെ മികച്ച പ്രകടനത്തോടെ നിരവധി ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു .

2016-ൽ താരം ഐ-ലീഗ് ടീമായ ഷില്ലോംഗ് ലജോംഗുമായി സൈൻ ചെയ്തു.ആ സീസണിൽ പകരക്കാരനായി മോഹൻ ബഗാനെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം അവർക്ക് വേണ്ടി 25 മത്സരങ്ങൾ കളിച്ചു. ഷില്ലോങ്ങുമായുള്ള വിജയകരമായ സീസണുകൾക്ക് ശേഷം ഐബാൻ 2019-ൽ എഫ്‌സി ഗോവയുമായി ഒരു ദീർഘകാല കരാർ ഒപ്പിട്ടു.2019-ൽ ജംഷഡ്പൂർ എഫ്‌സിക്കെതിരായ മത്സരത്തിനിടെ പകരക്കാരനായി എഫ്‌സി ഗോവയ്‌ക്കായി ഐബാൻ ഐഎസ്‌എല്ലിൽ അരങ്ങേറ്റം കുറിച്ചു. ഗോവക്കായി 52 തവണ കളിച്ച താരം രണ്ടു തവണ വീതം ഗോളും അസിസ്റ്റും നേടി.

ഐബാൻ എഫ്‌സി ഗോവയ്‌ക്കൊപ്പം ഹീറോ ഐ‌എസ്‌എൽ ലീഗ് ഷീൽഡും ഡുറാൻഡ് കപ്പും നേടിയിട്ടുണ്ട്. പ്രതിരോധത്തിലെ ഏതു പൊസിഷനും കൈകാര്യം ചെയ്യാൻ കഴിവുള്ള താരമാണ് 27 കാരൻ.കേരളാ ബ്ലാസ്റ്റേഴ്‌സ് കുറച്ചു നാളായി താരത്തെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.അദ്ദേഹത്തിന്റെ വൈദഗ്ധ്യവും ശാരീരിക ആധിപത്യവും സാങ്കേതിക നിലവാരവും വരും സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മുതൽ കൂട്ടവും എന്നുറപ്പാണ്.

Rate this post