ഗോളടിച്ചു കൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ് , രണ്ടാം മത്സരത്തിലും വമ്പൻ ജയം |Kerala Blasters

പ്രീ സീസണിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് നടന്ന മത്സരത്തിൽ കോവളം എഫ്സിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

കഴിഞ്ഞ മത്സരത്തിൽ മഹാരാജാസ് കോളേജിനെതിരെ എതിരില്ലാത്ത എട്ടു ഗോളിന്റെ ജയം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി നൈജീരിയൻ താരം ജസ്റ്റിൻ രണ്ടും , ജീക്സൺ ,നിഹാൽ ,അജ്‌സൽ എന്നിവർ ഓരോ ഗോളും നേടി. തുടർച്ചയായ വിജയങ്ങളോടെ ഡ്യൂറൻഡ് കപ്പിനുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഡ്യൂറൻഡ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി, പ്രാദേശിക എതിരാളികളായ ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടി എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അവസാന ഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷ.

വരാനിരിക്കുന്ന ഐ‌എസ്‌എൽ സീസണിന് മുമ്പ് യുവ താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമായാണ് ഡ്യൂറൻഡ് കപ്പിനെ കാണുന്നത്.

Rate this post