ഒഡിഷയെ കലിംഗയിൽ പോയി പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

2023-24 ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫിന് വേദി ഒരുങ്ങിക്കഴിഞ്ഞു. 2024 ഏപ്രിൽ 19ന് കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികൾ സെമി ഫൈനലിൽ ഷീൽഡ് ജേതാക്കളായാണ് മോഹൻ ബഗാനെ നേരിടും.ഇരു ടീമുകളും ശക്തമായത് കൊണ്ട് തന്നെ ഫേവറിറ്റുകളെ പ്രവചിക്കാൻ അസാധ്യമാണ്.

ഇരു ടീമിലും മികച്ച താരങ്ങൾ അണിനിരക്കുന്നതോടൊപ്പം രണ്ടു മികച്ച പരിശീലകർ തമ്മിലുള്ള പോരാട്ടം കൂടിയാവും പ്ലെ ഓഫ് മത്സരം.ഒഡിഷ എഫ്‌സിയുടെ മൈതാനമായ കലിംഗയിൽ ഒരു തവണ പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ലെങ്കിലും ഇത്തവണ അത് നേടാം എന്ന വിശ്വാസത്തിലാണ് ഇവാൻ.ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ഇന്നുവരെ അവർ ഒരു സിംഗിൾ ലെഗ് നോക്ക്ഔട്ട് മത്സരം വിജയിച്ചിട്ടില്ല. ഒഡിഷക്കെതിരായ പ്ലേ ഓഫ് മത്സരം സിംഗിൾ ലെഗ് നോക്ക്ഔട്ട് മത്സരമാണ്.

അതിൽ അവരുടെ മൈതാനത്ത് വിജയിക്കാൻ കഴിഞ്ഞാൽ കേരള ബ്ലാസ്റ്റേഴ്‌സിന് ക്ലബിന്റെ ചരിത്രം തന്നെ തിരുത്താനുള്ള അവസരമാണുള്ളത്. ഇവാന്റെ കീഴിൽ മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിലേക്ക് യോഗ്യത നേടുന്നത്.പ്ലേ ഓഫിലേക്ക് കടക്കുമ്പോൾ ഇവാൻ വുകോമനോവിച്ചിൽ തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇവാൻ പരിശീലകനായ ആദ്യത്തെ സീസണിൽ പ്ലേ ഓഫ് വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ റഫറിയോട് പ്രതിഷേധിച്ചു സ്റ്റേഡിയം വിട്ടതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്.

പ്ലേ ഓഫ് എലിമിനേറ്ററിൽ രണ്ട് സൂപ്പർ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പരിക്കേറ്റ് വിശ്രമത്തിലുള്ള ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസും ഉറുഗ്വെൻ പ്ലേ മേക്കർ അഡ്രിയാൻ ലൂണയും കളിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.2023 – 2024 സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 13 ഗോൾ നേടിയ ടോപ് സ്കോററായ ദിമിയുടെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്സിന് വലിയ ഊർജ്ജം പകരും.ഡയമാൻറകോസും അഡ്രിയാൻ ലൂണയും തിരിച്ചെത്തിയാൽ ഒഡീഷ എഫ് സിക്ക് എതിരായ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത വർധിക്കും.

Rate this post