യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഷാർജ എഫ് സിയെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters

യുഎഇ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. യുഎഇ പ്രൊ ലീഗ് ക്ലബായ ഷാർജ എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

വിദേശ താരങ്ങൾ നേടിയ ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ജാപ്പനീസ് താരം ദെയ്‌സുകെ ഫ്രീ കിക്കിൽ നിന്നും നെയ്യ് ഗോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ പകുതിയിൽ തന്നെ മുന്നിലെത്തിച്ചിരുന്നു. ഘാന താരം ക്വാമെ പെപ്രയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.

ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 2 -1 ന് മുന്നിലായിരുന്നു. ആദ്യ മത്സരത്തിൽ അൽ വാസലിനോട് ദയനീയ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവാണ് ഇന്ന് കാണാൻ സാധിച്ചത്.15നു ഷബാബ് അൽ അഹ്‌ലിക്കെതിരെയാണ് അവസാന മത്സരം. പ്രോ ലീഗിൽ നിലവിലെ ഒന്നാം സ്ഥാനക്കാരാണ് അഹ്‌ലി.

4.6/5 - (19 votes)