ശ്രീ ​ക​ണ്ഠീ​ര​വ​ സ്റ്റേഡിയത്തിൽ ബെംഗളൂരുവിനോട് കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു | Kerala Blasters

ഒരു വർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനമായി ശ്രീ കണ്ഠീരവ സ്റ്റേഡിയം സന്ദർശിച്ചപ്പോൾ വലിയ വിവാദങ്ങളാണ് ഉണ്ടായത്.ബെംഗളൂരു എഫ്‌സി നേടിയ ഗോളിൽ പ്രതിഷേധിച്ച് പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് പിച്ചിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

അതിന് ശേഷം ഈ സീസണിന് തുടക്കമിട്ടത് ഈ രണ്ട് ടീമകുള്‍ തമ്മിലുള്ള പോരാട്ടത്തോടെയായിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ വിജയമാഘോഷിച്ചുകൊണ്ടാണ് ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയത്. ബെംഗളൂരുവിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം.വിജയത്തിൻ്റെ പിൻബലത്തിലാണ് ഇരുടീമുകളും മത്സരത്തിനിറങ്ങുന്നത്. ഹൈദരാബാദ് എഫ്‌സിയെ കീഴടക്കിയാണ് ബംഗളുരു എത്തുന്നതെങ്കിൽ ഗോവയെ പരാജയപെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്.

16 മത്സരങ്ങളിൽ നിന്ന് 29 പോയിൻ്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.17 മത്സരങ്ങളിൽ നിന്ന് 18 പോയിൻ്റുമായി പട്ടികയിൽ 9-ാം സ്ഥാനതാണ് ബംഗളുരു.ഈ കലണ്ടർ വർഷത്തിലെ അവസാന 4 ഐഎസ്എൽ മത്സരങ്ങളിൽ മൂന്നിലും കേരള ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. സമീപകാല ഫോമിൻ്റെ കാര്യത്തിൽ ഹോം ടീം അവരുടെ എതിരാളികളേക്കാൾ മികച്ചതാണ്.ഈ വർഷം 3 അസിസ്റ്റുകളോടൊപ്പം 10 ഗോളുകളും നേടിയ ഡിമിട്രിസ് ഡയമറ്റക്കോസിന്റെ ഉജ്ജ്വല ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നത്.

ഗോവയ്‌ക്കെതിരായ വിജയത്തിൽ പുതിയ വിദേശ താരം ഫെഡോർ സെർണിച്ച് തൻ്റെ ആദ്യ ഐഎസ്എൽ ഗോൾ നേടിയിരുന്നു. മുന്നേറ്റ നിരയിൽ ദിമി – ഫെഡോർ സഖ്യത്തിന്റെ മികച്ച ഫോം ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിൽ നിർണായകമാവും.2023-ൽ സുനിൽ ഛേത്രിയുടെ വിവാദ ഗോളിന് ശേഷം അവസാന മൂന്ന് ശ്രമങ്ങളിലും മഞ്ഞപ്പടയ്‌ക്കെതിരെ ബെംഗളൂരുവിന് ജയിക്കാൻ കഴിഞ്ഞില്ല.

ബെംഗളൂരു എഫ്‌സി: ഗുർപ്രീത് സിംഗ് സന്ധു; നിഖിൽ പൂജാരി, ചിംഗ്ലെൻസന സിംഗ്, സ്ലാവ്കോ ദംജാനോവിച്ച്, റോഷൻ സിംഗ്; ശിവാൽഡോ സിംഗ്, ലാൽറെംത്ലുവാംഗ ഫനായി, റയാൻ വില്യംസ്; ജാവി ഹെർണാണ്ടസ്, സുനിൽ ഛേത്രി, ഒലിവർ ഡ്രോസ്റ്റ്.

കേരള ബ്ലാസ്റ്റേഴ്സ്: കരൺജിത് സിംഗ്; സന്ദീപ് സിംഗ്, റൂയിവ ഹോർമിപാം, മിലോസ് ഡ്രിൻസിച്ച്, നവോച്ച ഹുയിഡ്രോം സിംഗ്; രാഹുൽ കണ്ണോളി പ്രവീൺ, ജീക്‌സൺ സിംഗ്, വിബിൻ മോഹനൻ, ഡെയ്‌സുകെ സകായ്; ഫെഡോർ സെർണിച്ച്, ഡിമിട്രിസ് ഡയമറ്റക്കോസ്.

Rate this post