കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ CAS തള്ളി | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്‌പോർട്‌സിൽ (സിഎഎസ്) കൊടുത്ത അപ്പീൽ തള്ളിയിരിക്കുകയാണ്.ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്കെതിരെ കഴിഞ്ഞ സീസണിലെ വാക്കൗട്ടിന് ശേഷം വിധിച്ച പിഴ ശിക്ഷ ഒഴിവാക്കാമായിരുന്നു ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകിയിരുന്നത്.

ഇതോടെ ബ്ലാസ്റ്റേഴ്‌സ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) 4 കോടി രൂപ നൽകണം.രണ്ടാഴ്ചയ്ക്കുള്ളിൽ ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്‌ക്കേണ്ടിവരും, കൂടാതെ കേസുമായി പോരാടുന്നതിന് എഐഎഫ്എഫിന് നിയമപരമായ ഫീസ് തിരികെ നൽകുകയും ചെയ്യേണ്ടി വരും.

കഴിഞ്ഞ സീസണിലെ ബംഗളുരുവിനെതിരായ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രിക്ക് ഫ്രീകിക്കിൽ നിന്ന് ഗോൾ നേടാൻ അനുവദിച്ച വിവാദ റഫറിയിംഗ് തീരുമാനത്തെത്തുടർന്ന് മൈതാനത്ത് നിന്ന് തന്റെ ടീമിനെയും കൂട്ടി വാക് ഔട്ട് നടത്തിയ കോച്ച് ഇവാൻ വുകൊമാനോവിച്ചിനെതിരെ എഐഎഫ്എഫ് അച്ചടക്ക സമിതി കുറ്റം ചുമത്തിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെയും ബ്ലാസ്റ്റേഴ്സ് പരിശീലകനെതിരെയും വിലക്കും പിഴയും ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബിന് നാല് കോടി രൂപ പിഴയായാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴയായി ചുമത്തിയത്. ഇതിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വിറ്റ്സർലാൻഡിലെ ലോകകായിക കോടതിയായ കോർട്ട് ഓഫ് ആർബിട്രേഷൻ സ്പോർട്സിൽ കേസ് നൽകിയത്.

4/5 - (1 vote)