കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരമായി ദിമിത്രിയോസ് ഡയമെന്റക്കൊസ് | Kerala Blasters | Dimitrios Diamantakos

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ പന്ത്രണ്ടു കളികൾ പൂർത്തിയാക്കിയ കേരളാ ബ്ലാസ്റ്റേഴ്‌സ് എട്ടു വിജയങ്ങളും രണ്ടു സമനിലയും രണ്ടു തോൽവിയുമായി റാങ്കിങ്ങിൽ ഒന്നാമതാണ്. ഈ നേട്ടത്തിൽ സുപ്രധാന പങ്കു വഹിച്ച താരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്.

പത്തു കളികളിൽ നിന്ന് ഏഴു ഗോളുകളുമായി ഈ സീസണിലിതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയതും താരമാണ്. ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ആകെ നേടിയ ഗോളുകളുടെ എണ്ണം പതിനേഴാണെന്നത് കണക്കിലെടുക്കുമ്പോഴാണ് ഡയമെന്റക്കൊസിന്റെ നേട്ടത്തിന്റെ വലുപ്പം മനസിലാക്കാനാകുക. ഡിമിട്രിയോസ് ഡയമന്റകോസ് ഗോളടിച്ച ഒരു മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തോറ്റിട്ടില്ല. ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്.

2023-ൽ KBFC പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടുന്ന അഡ്രിയാൻ ലൂണ അല്ലാത്ത ആദ്യത്തെ കളിക്കാരനായി ഡിമിട്രിയോസ്.ഡിസംബറിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്നും മൂന്നും ഗോളും ഒരു അസിസ്റ്റും ദിമി നേടിയിട്ടുണ്ട്. പരിക്കേറ്റ ലൂണയുടെ അഭാവത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്നത് ഗ്രീക്ക് സ്‌ട്രൈക്കറുടെ ബൂട്ടുകളാണ്.

മുംബൈ സിറ്റിക്കെതിരെയും മോഹന ബഗാനെതിരെയും ദിമിയുടെ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് ജയം നേടിക്കൊടുത്തത്.ഐഎസ്എല്ലിൽ ഇതുവരെ കളിച്ച പതിനൊന്നു ടീമുകൾക്കെതിരെയും ഗോൾ നേടിയ താരമെന്ന റെക്കോർഡ് ദിമിത്രിയോസ് സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോററാണ് ഡയമെന്റക്കോസ്.

Rate this post