കേരളം തിരിച്ചടിക്കുന്നു , ഏഴ് റൺസ് എടുക്കുന്നതിനിടയിൽ വിദർഭക്ക് രണ്ടു വിക്കറ്റുകൾ നഷ്ടം | Ranji Trophy
37 റൺസിന്റെ നിർണായക ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭക്ക് രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ജലജ് സക്സേനയുടെ ആദ്യ പന്തിൽ തന്നെ പാർത്ഥ് രേഖാഡെ പൂജ്യത്തിനു പുറത്തായി. കേരള ബൗളർമാർ സമ്മർദം ചെലുത്തി പന്തെറിഞ്ഞതോടെ വിദർഭ പ്രതിരോധത്തിലായി. മൂന്നാം ഓവറിൽ സ്കോർ ബോർഡിൽ 7 റൺസ് മാത്രമുള്ളപ്പോൾ വിദര്ഭക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. അഞ്ചു റൺസ് നേടിയ മറ്റൊരു ഓപ്പണർ ധ്രുവ് ഷോറിയെ നിധീഷ് പുറത്താക്കി .തുടക്കത്തിലേ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയത് കേരളത്തിന്റെ ആത്മ വിശ്വാസം വർധിക്കാൻ കാരണമായി.
ആദ്യ ഇന്നിങ്സിൽ വിദർഭയുടെ 379ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 342 റൺസിന് എല്ലാവരും പുറത്തായി. 37 റൺസിന്‍റെ ലീഡാണ് വിദർഭ സ്വന്തമാക്കിയത്. രണ്ട് ദിവസം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമെ കേരളത്തിന് കിരീടം സ്വന്തമാക്കാന്‍ കഴിയൂ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് വീണ്ടും രഞ്ജി ട്രോഫിയില്‍ മുത്തമിടാം.ക്യാപ്റ്റന്‍ സച്ചിന്‍ ബേബി സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ വീണതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ചിരുന്നു. പിന്നാലെ വിശ്വസ്ത താരം ജലജ് സക്‌സേനയും മടങ്ങിയതോടെ പ്രതീക്ഷ പൂര്‍ണമായി തീര്‍ന്നു. 18 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിനു അവസാന 4 വിക്കറ്റുകള്‍ നഷ്ടമായത്. സച്ചിന്‍ ബേബി 98 റണ്‍സില്‍ പുറത്തായി.

മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് മിക്ചഖ തുടക്കമാണ് സച്ചിൻ ബേബിയും – സര്‍വാതെയും ചേർന്ന് നൽകിയത്. എന്നാൽ സ്കോർ 170-ല്‍ എത്തിയപ്പോഴാണ് സര്‍വാതെയെ നഷ്ടമായത്. 185 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 79 റണ്‍സെടുത്ത താരത്തെ ഹര്‍ഷ് ദുബെ പുറത്താക്കുകയായിരുന്നു. ഇരു വരും ചേർന്ന് നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തിരുന്നു.ആറാമനായി ഇറങ്ങിയ സൽമാൻ നിസാർ സച്ചിൻ ബേബിക്ക് മികച്ച പിന്തുണ നൽകിയതോടെ കേരള സ്കോർ 200 കടന്നു. സ്കോർ 219 ലെത്തിയപ്പോൾ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. എന്നാൽ അടുത്ത ഓവറിൽ കേരളത്തിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. 21 റൺസ് നേടിയ സൽമാൻ നിസാറിനെ ഹർഷ് ദുബൈ പുറത്താക്കി. ലഞ്ചിന് ശേഷം കേരളം സ്കോർ 250 കടത്തി. പിന്നാലെ സൽമാൻ – സച്ചിൻ കൂട്ടുകെട്ട് 50 കടക്കുകയും ചെയ്തു.
സ്കോർ 278 ൽ വെച്ച് കേരളത്തിന് ആറാം വിക്കറ്റു നഷ്ടമായി. 59 പന്തിൽ നിന്നും 34 റൺസ് നേടിയ മൊഹമ്മദ് അസ്ഹറുദ്ധീനെ ദർശൻ വിക്കറ്റിന് മുന്നിൽ കുടുക്കി. കേരളം വിദര്ഭയേക്കാൾ 100 റൺസിന് പുറകിലാണ്. ജലജ സക്സേനയുമായി കൂട്ടുപിടിച്ച് സച്ചിൻ കേരളത്തെ 300 കടത്തി. എന്നാൽ സെന്ററിക്ക് 2 റൺസ് അകലെവെച്ച് സച്ചിൻ ബേബി പുറത്തായി. 235 പന്തുകളിൽ ഇന്നും 10 ബൗണ്ടറി സഹിതം 98 റൺസാണ് സച്ചിൻ നേടിയത്. പിന്നാലെ 28 റൺസ് നേടിയ സക്സേനയെയും കേരളത്തിന് നഷ്ടമായി.സ്കോർ 338 ആയപ്പോൾ ഒരു റൺസ് നേടിയ നിധീഷിനെയും കേരളത്തിന് നഷ്ടമായി. സ്കോർ 342 ൽ കേരളം ഓൾ ഔട്ടായി