സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ദയനീയ പരാജയം | Syed Mushtaq Ali T20

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ആന്ധ്രക്കെതിരെ കേരളത്തിന് തോൽവി.ആറു വിക്കറ്റിനാണ് ആന്ധ്ര കേരളത്തെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 18.1 ഓവറിൽ 87 റൺസിന് പുറത്തായി. 88 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര 13 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ശ്രീകര്‍ ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റെടുത്തു. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച ആന്ധ്ര ഗ്രൂപ്പ് ചാംപ്യൻ പദവി ഏറെക്കുറെ ഉറപ്പാക്കി. രണ്ടാം തോൽവി വഴങ്ങിയ കേരളത്തിന്റെ ക്വാർട്ടർ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കേരളാ ടീം വലിയ ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്.സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേര്‍ന്നാണ് കേരളത്തിന്‍റെ ഇന്നിംഗ്സ് തുടങ്ങിയത്. രോഹന്‍ കുന്നുമല്ലിനെ(9) നഷ്ടമാകുമ്പോള്‍ കേരളം 17 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേന തകര്‍ത്തടിച്ചെങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെയും(12 പന്തില്‍ 7), രണ്ടാം പന്തില്‍ മുഹമ്മദ് അസറുദ്ദീനെയും(0) മടക്കിയ ശശികാന്ത് കേരളത്തിന് തകർച്ചയിലേക്ക് തള്ളിവിട്ടു.

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളത്തിന്റെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും സഞ്ജു സാംസണ്‍ കളിച്ചിരുന്നു. ഇവയിലെല്ലാം ഓപ്പണറായി തന്നെയാണ് അദ്ദേഹമിറങ്ങിയത്. പക്ഷെ അഞ്ചു ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ സഞ്ജുവിനു നേടാനായിട്ടുള്ളൂ.മൂന്ന് റണ്ണെടുത്ത സല്‍മാന്‍ നിസാർ പുറത്തായതോടെ കേരളം തകർച്ചയിലേക്ക് വീണു. 22 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 27 റൺസെടുത്ത അതിഥി താരം ജലജ് സക്സേന ടോപ് സ്കോററായി.

വെറ്ററൻ ക്രിക്കറ്റ് താരത്തെ കൂടാതെ, അബ്ദുൾ ബാസിത്തും എംഡി നിധീഷും മാത്രമാണ് രണ്ടക്ക ഭേദപ്പെട്ട കേരള ബാറ്റർമാർ.വാലറ്റത്ത് എം.ഡി. നിധീഷിനെ കൂട്ടുപിടിച്ച് അബ്ദുൽ ബാസിത് ഒൻപതാം വിക്കറ്റിൽ 22 പന്തിൽ കൂട്ടിച്ചേർത്ത 21 റൺസാണ് കേരള നിരയിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.ആന്ധ്രയ്ക്കായി ശശികാന്ത് നാല് ഓവറിൽ 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

കേരളം 18.1 ഓവറിൽ 87 (ജലജ് സക്‌സേന 27, കെ വി ശശികാന്ത് 3/23, വിനയ് 2/17, പിവിഎസ്എൻ രാജു 2/19, കെ സുദർശൻ 2/18) ആന്ധ്രയോട് 13 ഓവറിൽ 88/4 (കെ എസ് ഭരത് 56 , ജലജ് സക്‌സേന 3/13)

Rate this post