രഞ്ജി ട്രോഫിയിൽ കേരളം വിജയത്തിലേക്ക് ,ആന്ധ്രയ്‌ക്ക് അഞ്ചു വിക്കറ്റ് നഷ്ടം | Ranji Trohpy

ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൻ്റെ അവസാന ദിനത്തിൽ കേരളം വിജയത്തിനായി കഠിനശ്രമത്തിലായിരുന്നു. 242 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ആതിഥേയർ ചായയ്ക്ക് പിരിയുമ്പോൾ 148/5 എന്ന നിലയിലെത്തി.ഹനുമ വിഹാരി (5), എസ് കെ റഷീദ് (19) എന്നിവരാണ് ഇടവേളയ്ക്ക് പിരിയുമ്പോൾ ക്രീസിൽ.

19/1 എന്ന നിലയിൽ കളി തുടങ്ങിയ ആന്ധ്രയ്ക്ക് രാവിലെ സെഷനിൽ കെ മഹീപ് കുമാറിനെയും ക്യാപ്റ്റൻ റിക്കി ഭുയിയെയും നഷ്ടമായി. പേസർ ബേസിൽ എൻ പി മഹീപിനെ 13 റൺസിന് പുറത്താക്കിയപ്പോൾ ഓഫ് സ്പിന്നർ വൈശാഖ് ചന്ദ്രൻ ഭുയിയെ മടക്കി അയച്ചു.അശ്വിൻ ഹെബ്ബാർ (72), കരൺ ഷിൻഡെ (26) എന്നിവർ നാലാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തപ്പോൾ ഉച്ചഭക്ഷണത്തിന് ശേഷമുള്ള സെഷനിൽ ബേസിൽ വിക്കറ്റ് വീഴ്ത്തി.ഹെബ്ബാറിൻ്റെ ചെറുത്തുനിൽപ്പ് ബേസിൽ തമ്പി അവസാനിപ്പിച്ചു.

165 പന്തിൽ 12 ഫോറും ഒരു സിക്‌സും 72 റൺസാണ് ഹെബ്ബാർ നേടിയത്.ഒന്നാം ഇന്നിം​ഗ്സിൽ ആന്ധ്ര 272 റൺസെടുത്ത് പുറത്തായിരുന്നു. ഇതിന് മറുപടിയായി കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 514 റൺസെടുത്ത് ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തു. സച്ചിന്‍ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തിലാണ് കേരളം മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കിയത്. 184 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

ഈ രഞ്ജി സീസണില്‍ അക്ഷയ് സ്വന്തമാക്കുന്ന രണ്ടാം സെഞ്ച്വറിയാണിത്. 386 പന്ത് നേരിട്ട താരം 20 ബൗണ്ടറികള്‍ സഹിതമാണ് 184 റണ്‍സ് അടിച്ചുകൂട്ടിയത്.219 പന്തുകളില്‍ നിന്ന് 113 റണ്‍സെടുത്ത് സച്ചിന്‍ ബേബിയും തിളങ്ങി. കേരളത്തിന് വേണ്ടി രോഹന്‍ എസ് കുന്നുമ്മല്‍ 61 റണ്‍സും കൃഷ്ണ പ്രസാദ് 43 റണ്‍സും എടുത്തിരുന്നു. വാലറ്റത്ത് സല്‍മാന്‍ നിസാറും (58) മുഹമ്മദ് അസറുദ്ധീനും (40) തിളങ്ങി.

Rate this post