രഞ്ജി ട്രോഫിയിൽ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന് ബാറ്റിംഗ് തകർച്ച , നാല് വിക്കറ്റുകൾ നഷ്ടം | Ranji Trophy

രണ്ടു റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 93 റൺസ് നേടുന്നതിനിടയിൽ നാല് വിക്കറ്റുകൾ നഷ്ടമായിരിക്കുകയാണ്. 9 റൺസ് നേടിയ അക്ഷയ് ചന്ദ്രൻ ഒരു റൺ നേടിയ വരുൺ നായനാർ 32 റൺസ് നേടിയ രോഹൻ കുന്നുമ്മൽ 10 റൺസ് നേടിയ നായകൻ സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ്‌ കേരളത്തിന് നഷ്ടമായത്. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് പിടിച്ചു നിന്നാൽ കേരളത്തിന് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം.8 റണ്‍സുമായി അഹമ്മദ് ഇമ്രാനും 23 റണ്‍സുമായി ജലജ് സക്സേനയും ക്രീസില്‍. ആറ് വിക്കറ്റ് ശേഷിക്കെ അവസാന ദിനം 28 ഓവറുകള്‍ കൂടി കേരളത്തിന് പിടിച്ചു നിൽക്കണം

ആദ്യ ഇന്നിങ്സിൽ അവസാന വിക്കറ്റില്‍ ഗുജറാത്തിന്റെ അര്‍സന്‍ നാഗ്‍വസ്വല്ലയും പ്രിയജിത് സിങ് ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പ് കേരളത്തിന്റെ ചരിത്ര ഫൈനലെന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഗുജറാത്ത് സ്‌കോര്‍ 455 റണ്‍സെടുത്തു നില്‍ക്കെ, 48 പന്തില്‍ 10 റണ്‍സെടുത്ത് പ്രതിരോധക്കോട്ട കെട്ടിയ നാഗ്‍വസ്വല്ലയെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചാണ് ആദിത്യ സര്‍വതെ ഗുജറാത്ത് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, ആദിത്യ സര്‍വതെ എന്നിവരുടെ മികവാണ് കേരളത്തിന്റെ സ്വപ്‌നതുല്യ കുതിപ്പില്‍ നിര്‍ണായകമായത്.

നിധീഷ്, ബേസില്‍ എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീതം നേടി.ഏഴു വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിന് 7 റൺസ് കൂടി കൂട്ടിച്ചേക്കുന്നതിനിടയിൽ 79 റൺസ് നേടിയ ജയമീത് പട്ടേലിനെ നഷ്ട്പെട്ടു. ആദിത്യ സർവാതെയുടെ പന്തിൽ മുഹമ്മദ് അസ്ഹറുദീൻ സ്റ്റമ്പ് ചെയ്ത പുറത്താക്കി. ഇതോടെ കേരളത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർന്നു. സ്കോർ 446 ആയപ്പോൾ ഗുജറാത്തിനു 9 ആം വിക്കറ്റും നഷ്ടമായി. 30 റൺസ് നേടിയ സിദ്ധാർഥ് ദേശായിയെയും ആദിത്യ സർവാതെ പുറത്താക്കി.

നേരത്തെ മുഹമ്മദ് അസ്ഹറുദ്ദീന്‍ പൊരുതി നേടിയ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 177 റണ്‍സെടുത്തു. സല്‍മാന്‍ നിസാര്‍ അര്‍ധ ശതകം നേടി. 202 പന്തുകള്‍ നേരിട്ട താരം 52 റണ്‍സിന് പുറത്തായി. അഹമ്മദ് ഇമ്രാന്‍ 66 പന്തില്‍ നിന്ന് 24 റണ്‍സ് നേടി അസ്ഹറുദ്ദീന് മികച്ച പിന്തുണ നല്‍കി. 187 ഓവര്‍ ബാറ്റ് ചെയ്താണ് കേരളം 457 റണ്‍സടിച്ചത്.