അഡ്ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിനുള്ള തൻ്റെ ബാറ്റിംഗ് സ്ഥാനം സ്ഥിരീകരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ | Rohit Sharma
ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നവംബർ ആറിന് അഡ്ലെയ്ഡ് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കും . അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. നേരത്തെ വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയ രോഹിത് ശർമ്മയ്ക്ക് പകരം ബുംറ നയിച്ച ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.രണ്ടാം മത്സരത്തിന് രോഹിത് ശർമ്മ തിരിച്ചെത്തിയതോടെ എവിടെ ബാറ്റ് ചെയ്യും എന്നതാണ് ചോദ്യം.
കാരണം ആദ്യ മത്സരത്തിൽ ഓപ്പണറായി പകരമിറങ്ങിയ രാഹുൽ 77 റൺസാണ് നേടിയത്. ജയ്സ്വാളിനൊപ്പം 201 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കിയതും വിജയത്തിൽ നിർണായകമായി.ഈ സാഹചര്യത്തിൽ ആദ്യ മത്സരത്തിലെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഓപ്പണിംഗ് ജോഡിയെ വേർപെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് രോഹിത് ശർമ്മ അറിയിച്ചു. അതിനാൽ 5ഉം 6ഉം പോലെ മധ്യനിരയിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.2019 ന് ശേഷം 37 കാരനായ താരം മധ്യനിരയിൽ ബാറ്റ് ചെയ്യുന്നത് ഇതാദ്യമാണ് എന്നതാണ് ശ്രദ്ധേയം.2019 ഒക്ടോബറിൽ അദ്ദേഹം ടെസ്റ്റിൽ ഓപ്പണിംഗ് ആരംഭിച്ചു.
Rohit Sharma, who scored the most runs and centuries as an opener in the World Test Championship, has decided to move to the middle order for the pink-ball Test.
— CricTracker (@Cricketracker) December 5, 2024
What are your views on this? pic.twitter.com/IPx6PbVdgc
“KL രാഹുൽ ഓപ്പൺ ചെയ്യും, ഞാൻ മധ്യത്തിൽ എവിടെയെങ്കിലും ബാറ്റ് ചെയ്യും. ഞങ്ങൾക്ക് ഫലങ്ങൾ വേണം, ഞങ്ങൾക്ക് വിജയം വേണം. രണ്ടു പേരും ഉജ്ജ്വലമായി ബാറ്റ് ചെയ്തു.ജനിച്ച കുഞ്ഞിനെ പിടിച്ച് കെ എൽ രാഹുൽ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടു. അപ്പോൾ എനിക്ക് മനസ്സിലായി, നമ്മുടെ ഓപ്പണിംഗ് ജോഡി മാറ്റേണ്ടതില്ലെന്ന്. ഭാവിയിൽ അത് മാറുമോ എന്ന് എനിക്കറിയില്ല. എന്നാൽ ഇപ്പോൾ സംഭവിച്ചതിൻ്റെ അടിസ്ഥാനത്തിൽ, കെഎൽ രാഹുൽ ഇന്ത്യക്ക് പുറത്ത് ഓപ്പണറായി കളിക്കാൻ അർഹനാണ്”രോഹിത് പറഞ്ഞു.“ആ ഓപ്പണിംഗ് കൂട്ടുകെട്ട് ഞങ്ങൾക്ക് ആദ്യ മത്സരത്തിൽ വിജയം നേടിത്തന്നു. ജയ്സ്വാളുമായുള്ള ആ കൂട്ടുകെട്ട് ഞങ്ങൾക്ക് വിജയം നൽകി.പെർത്ത് പോലൊരു സ്ഥലത്ത് വന്ന് 500 റൺസ് നേടിയതിനാൽ അത് മാറ്റേണ്ടതുണ്ടെന്ന് ഞാൻ കാണുന്നില്ല, ”രോഹിത് പറഞ്ഞു.
Rohit Sharma said, "I was watching KL Rahul's batting from home with my new born in arms. He played brilliantly so there is no need to change his position. KL deserves that spot at this point". pic.twitter.com/OJuXX68Bf5
— Mufaddal Vohra (@mufaddal_vohra) December 5, 2024
“പുറത്തുനിന്നു നോക്കിയാൽ ഇത് മാറ്റേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. മധ്യനിരയിൽ കളിക്കുന്നത് എനിക്ക് എളുപ്പമാണ്. വ്യക്തിപരമായി, ഇത് എനിക്ക് അൽപ്പം ബുദ്ധിമുട്ടാണ്. പക്ഷേ അത് ടീമിന് ഗുണം ചെയ്യും”അദ്ദേഹം കൂട്ടിച്ചേർത്തു.ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ രോഹിത് ശർമ്മ മൂന്ന് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും സഹിതം 54.57 ശരാശരിയിൽ 1037 റൺസ് നേടിയിട്ടുണ്ട്. അദ്ദേഹം ഈ റോളിൽ പുതിയ ആളല്ല, അദ്ദേഹത്തിൻ്റെ മികച്ച റെക്കോർഡ് കണക്കിലെടുക്കുമ്പോൾ, ഫോർമാറ്റിലെ അദ്ദേഹത്തിൻ്റെ സമീപകാല ഫോം നോക്കി ഇന്ത്യൻ ക്യാപ്റ്റൻ ഇറങ്ങുന്നത് മോശമായ ആശയമല്ല. രോഹിത് അവസാന 10 ഇന്നിംഗ്സുകളിൽ 20 പന്തിൽ കൂടുതൽ കളിച്ചത് ഒരു തവണ മാത്രമാണ്.