ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ സഞ്ജു സാംസണിന്റെ റോൾ എന്താണെന്ന് വിശദീകരിച്ച് കെഎൽ രാഹുൽ | Sanju Samson

പരിക്കേറ്റ കെ എൽ രാഹുലിന്റെ ബാക്കപ്പ് എന്ന നിലയിൽ ശ്രീലങ്കയിൽ നടന്ന ഏഷ്യാ കപ്പ് ടീമിൽ ഇടംനേടിയ സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ ഉണ്ടായിരിക്കുമെന്ന് എല്ലാവരും കണക്ക് കൂട്ടി. എന്നാൽ സൂപ്പർ ഫോർ ഘട്ടത്തിൽ രാഹുൽ പരിക്കിൽ നിന്നും മോചിതനായതോടെ സാംസണെ നാട്ടിലേക്ക് തിരിച്ചയച്ചു, പിന്നീട് ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ടു.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി.മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന രാഹുൽ ടീമിലെ സാംസണിന്റെ പങ്കിനെക്കുറിച്ച് സംസാരിച്ചു.ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ മധ്യനിരയിൽ ബാറ്റ് ചെയ്യുമെന്ന് നായകൻ കെ.എൽ. രാഹുൽ പറഞ്ഞു .

അഞ്ചോ, ആറോ നമ്പറിലായിരിക്കും സഞ്ജു ബാറ്റ് ചെയ്യുകയെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ വ്യക്തമാക്കി.‘സഞ്ജു സാംസൺ മധ്യനിരയിൽ ബാറ്റ് ചെയ്യും.അവൻ അഞ്ചിലോ ആറിലോ ബാറ്റ് ചെയ്യും. വിക്കറ്റ് കീപ്പറിനു പുറമെ, ഈ ഏകദിന പരമ്പരയിൽ മധ്യനിരയിലാകും ഞാനും ബാറ്റ് ചെയ്യുക. ’ രാഹുൽ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യക്കായി ഏകദിനം കളിച്ചത്. ആ മാസം 20ന് അയർലൻഡിനെതിരെയുള്ള ട്വന്‍റി20 മത്സരത്തിലും സഞ്ജു കളിച്ചിരുന്നു. സഞ്ജു ഇന്നത്തെ മത്സരത്തിൽ കളിക്കുമെന്ന് ഉറപ്പാണ്.കളിച്ച രണ്ട് ടി20 ഐ പരമ്പരകളിലും മികച്ച പ്രകടനം നടത്തിയ റിങ്കു സിങ്ങിന് ഏകദിനത്തിൽ അവസരം ലഭിക്കുമെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യയുടെ പുതുക്കിയ ഏകദിന ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ്മ, രജത് പതിദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (സി)(Wk), സഞ്ജു സാംസൺ (wk), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ആകാശ് ദീപ്

Rate this post