സിംഗിളുകൾ വേണ്ട ,വിരാട് കോലിയെ 48-ാം ഏകദിന സെഞ്ച്വറി അടിപ്പിച്ച കെഎൽ രാഹുൽ |KL Rahul |Virat Kohli

വിരാട് കോഹ്‌ലി തന്റെ 48-ാം ഏകദിന സെഞ്ച്വറി നേടിയപ്പോൾ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് 2023 ലെ നാലാം ജയം സ്വന്തമാക്കി. 257 റൺസ് വിജയലക്ഷ്യം ഇന്ത്യയെ 97 പന്തിൽ 103 റൺസ് നേടിയ കോലി വിജയത്തിലെത്തിച്ചു. വിരാട് കോലി സെഞ്ച്വറി നേടുന്നതിൽ കെഎൽ രാഹുൽ വലിയ പങ്കുവഹിച്ചു. ഇന്ത്യക്ക് ജയിക്കാൻ 15 റൺസ് വേണ്ടിയിരിക്കുമ്പോൾ വിരാട് കോഹ്ലി 85 റൺസെടുത്തിരുന്നു.

വിരാടിനെ സ്‌ട്രൈക്കിൽ നിർത്താൻ കെഎൽ രാഹുൽ സിംഗിൾസ് എടുത്തിരുന്നില്ല.കോഹ്‌ലി സെഞ്ച്വറി നേടാനുള്ള അവസരം മനസിലാക്കിയ കെ എൽ രാഹുൽ നിസ്വാർത്ഥ ക്രിക്കറ്റ് കളിക്കുകയും കോഹ്‌ലിയെ സ്‌ട്രൈക്കിൽ നിർത്താൻ സിംഗിൾസ് നിരസിക്കുകയും ചെയ്‌ത് മൂന്ന് അക്ക സ്‌കോറിലെത്താൻ അദ്ദേഹത്തിന് അവസരം നൽകി.കെ എൽ രാഹുലിന്റെ ഹൃദയസ്പർശിയായ പ്രവർത്തിയെ കയ്യടിയോടെയാണ് ആരാധകർ സ്വീകരിച്ചത്.കോഹ്‌ലിക്കൊപ്പം രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവരും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യക്കായി ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. രോഹിതും ഗില്ലും യഥാക്രമം 48, 53 റൺസ് നേടി.

ഇരുവരും പുറത്തായശേഷം വിരാട് കോഹ്ലി ക്രീസിൽ ഉറയ്ക്കുകയായിരുന്നു. ഇന്ത്യയെ വിജയത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കാണ് കോഹ്ലി വഹിച്ചത്. മത്സരത്തിൽ 97 പന്തുകൾ നേരിട്ട കോഹ്ലി 103 റൺസ് ആണ് നേടിയത്. ഇങ്ങനെ ഇന്ത്യ അനായാസം മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

വളരെ മികച്ച തുടക്കം തന്നെയാണ് ബംഗ്ലാദേശിന് തങ്ങളുടെ ഓപ്പണർമാർ നൽകിയത്. ആദ്യ വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർക്കാൻ ബംഗ്ലാദേശിന്റെ ഓപ്പണർമാർക്ക് സാധിച്ചു. ലിറ്റെൻ ദാസ് 82 പന്തുകളില്‍ 7 ബൗണ്ടറികളടക്കം 66 റൺസ് നേടിയപ്പോൾ, 43 പന്തുകളിൽ 51 റൺസ് ആണ് തൻസീദ് ഹസൻ നേടിയത്. എന്നാൽ ഇരുവരും കൂടാരം കയറിയതോടെ ബംഗ്ലാദേശ് പതറുകയായിരുന്നു. പിന്നീട് എത്തിയ ബംഗ്ലാദേശ് ബാറ്റർമാർക്ക് പ്രതീക്ഷിക്കോത്ത് ഉയരാൻ സാധിച്ചില്ല.

പിന്നീട് റഹീമും(38) മഹമ്മദുള്ളയും(46) മാത്രമാണ് ബംഗ്ലാദേശിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇങ്ങനെ ബംഗ്ലാദേശിന്റെ സ്കോർ 256 റൺസിൽ എത്തുകയായിരുന്നു.ഇന്ത്യക്കായി ബൂമ്രയും സിറാജും ജഡേജയും രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കുകയുണ്ടായി.

3/5 - (2 votes)