‘ദക്ഷിണാഫ്രിക്കയിലെ സെഞ്ച്വറി ആത്മവിശ്വാസം വർദ്ധിപ്പിച്ചു’ : ടെസ്റ്റിലേക്കുള്ള തിരിച്ചുവരവിൽ കെ എൽ രാഹുൽ | KL Rahul

ഹൈദെരാബാദിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ KL രാഹുൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയത്. രാഹുലിന്റെ നിർണായകമായ ഇന്നിങ്‌സ് രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയെ 175 റൺസിൻ്റെ ലീഡ് ഉയർത്താൻ സഹായിച്ചു.123 പന്തിൽ നിന്നും 8 ഫോറും രണ്ടു സിക്‌സും അടക്കം 86 റൺസാണ് രാഹുൽ നേടിയത്.

സെഞ്ച്വറി നഷ്ടമായിട്ടും സന്തോഷത്തോടെ മധ്യനിരയിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതായി കെഎൽ രാഹുൽ പറഞ്ഞു.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തൻ്റെ സെഞ്ച്വറി തന്നെ വളരെയധികം സഹായിച്ചതായി കെഎൽ അഭിപ്രായപ്പെട്ടു. ” സൗത്ത് ആഫ്രിക്കയിലെ സെഞ്ച്വറി എനിക്ക് കുറച്ച് ആത്മവിശ്വാസം നൽകി.എൻ്റെ പരിക്കിന് ശേഷം 6-7 മാസത്തിനു ശേഷമാണ് ഞാൻ ക്രിക്കറ്റ് കളിച്ചത്.ഞാൻ ബാറ്റ് ചെയ്യാൻ പോകുമ്പോൾ പോസിറ്റീവായി തുടരുക എന്നതായിരുന്നു ലക്ഷ്യം. ദക്ഷിണാഫ്രിക്കയുടേതിൽ നിന്ന് വളരെ വ്യത്യസ്തമായ പിച്ചായിരുന്നു”രണ്ടാം ദിവസത്തെ കളിക്ക് ശേഷം കെ എൽ രാഹുൽ പറഞ്ഞു.താൻ ഇപ്പോൾ മധ്യനിരയിൽ ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നുണ്ടെന്ന് കെഎൽ രാഹുൽ കൂട്ടിച്ചേർത്തു.

“ഒരു വെല്ലുവിളിയായിരുന്നു, ഷോട്ടുകൾ കളിക്കാനുള്ള എൻ്റെ അവസരത്തിനായി എനിക്ക് കാത്തിരിക്കേണ്ടി വന്നു. മധ്യനിരയിൽ ബാറ്റിംഗ് ആസ്വദിക്കുന്നു. ഞാൻ വളരെക്കാലമായി ടോപ്പ് ഓർഡറിൽ ബാറ്റ് ചെയ്യുന്നത് ആസ്വദിച്ചു,ഇത് രണ്ടാം ദിവസമാണ് മുഴുവൻ ദിവസവും ബാറ്റ് ചെയ്യാനും കഴിയുന്നത്ര റൺസ് നേടാനും ഞങ്ങൾ ആഗ്രഹിച്ചു.കഴിയുന്നിടത്തോളം ബാറ്റ് ചെയ്യാനും റൺസ് നേടാനുമായിരുന്നു പദ്ധതി “രാഹുൽ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം ഇന്ത്യ മികച്ച ഇന്നിങ്സ് ലീഡിലേക്ക് കുതിക്കുകയാണ്.രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 175 റണ്‍സിന്റെ ശക്തമായ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യയ്ക്കുള്ളത്.ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 246 റണ്‍സിന് മറുപടിയായി ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 81 റണ്‍സോടെ രവീന്ദ്ര ജഡേജയും 35 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍.

Rate this post