സഞ്ജുവിന് പ്രതീക്ഷ , ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ കെ എൽ രാഹുൽ കളിക്കില്ല|Asia Cup 2023

2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ കെഎൽ രാഹുൽ കളിക്കില്ല.അതായത് ഇത്തവണ ഏകദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് താരം പുറത്തായിരിക്കുകയാണ്. പരിക്കിൽ നിന്നും പൂർണമായും മോചിതനാകാത്ത രാഹുലിനെ ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ 18 അംഗ ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയത്.

ഈ വർഷം ആദ്യം ഐപിഎൽ 2023ൽ രാഹുലിന് തുടയ്ക്ക് പരിക്കേറ്റിരുന്നു, തുടർന്ന് ഇംഗ്ലണ്ടിൽ വെച്ച് ശസ്ത്രക്രിയയ്ക്ക്ഏ വിധേയനായി. കദിന ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറും അഞ്ചാം നമ്പര്‍ ബാറ്ററുമാണ് രാഹുല്‍. പ്രാക്‌ടീസ് സെഷനുകളില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത് എങ്കിലും രാഹുലിന് പാക്കിസ്ഥാനും നേപ്പാളുമായുള്ള മത്സരങ്ങൾ നഷ്ടമാകുമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു.”സെപ്റ്റംബര്‍ നാലിന് വീണ്ടും രാഹുലിന്‍റെ ഫിറ്റ്നസ് പരിശോധിക്കും, അതിന് ശേഷമാകും ടൂര്‍ണമെന്‍റിലെ രാഹുലിന്‍റെ ടീമിലെ സ്ഥാനം സംബന്ധിച്ച കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ കഴിയൂ’ ദ്രാവിഡ് പറഞ്ഞു.സെപ്തംബർ 2 ന് പല്ലേക്കലെയിൽ വെച്ച് പാകിസ്ഥാനെതിരായ പോരാട്ടം ആരംഭിക്കുന്ന ഇന്ത്യ സെപ്റ്റംബർ 4 ന് നേപ്പാളുമായി ഏറ്റുമുട്ടും.

രാഹുലിന്‍റെ പരിക്ക് പൂര്‍ണമായും മാറാത്തതുകൊണ്ട് തന്നെ ട്രാവലിങ് ബാക്കപ്പ് ആയാണ് സഞ്ജു സാംസണെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിൽ രാഹുല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ഏതെങ്കിലും ഒരു മത്സരത്തിലെങ്കിലും സഞ്ജുവിന് അവസരം കിട്ടാനുള്ള സാധ്യത കാണുന്നുണ്ട് .തങ്ങളുടെ മധ്യനിര ജോഡികളായ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ഫിറ്റ്‌നസിൽ മാസങ്ങളായി ഇന്ത്യ വിയർക്കുകയാണ്. അയ്യർ മുതുകിലെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായി ടീമിന് പുറത്തായിരുന്നു.എന്നാൽ ശ്രേയസ് അയ്യര്‍ കായികക്ഷമതാ പരിശോധന വിജയിച്ചതായും സെപ്റ്റംബര്‍ രണ്ടിന് പാകിസ്ഥാനെതിരായ ടീം ഇന്ത്യയുടെ ആദ്യ മത്സരം ഇതോടെ ശ്രേയസിന് കളിക്കാനാകും. ഏഷ്യാ കപ്പില്‍ തന്‍റെ പതിവ് നാലാം നമ്പറില്‍ ശ്രേയസ് ഇറങ്ങും എന്നാണ് പ്രതീക്ഷ.

ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം ഇന്ന് ശ്രീലങ്കയിലേക്ക് പുറപ്പെടും. ബെംഗളൂരുവില്‍ ആറ് ദിവസം നീണ്ട ടീം ക്യാംപ് പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ താരങ്ങളുടെ യാത്ര. റിസർവ് താരമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്. ഏഷ്യാ കപ്പിലെ ആദ്യ മത്സരം ബുധനാഴ്ച മുള്താനിൽ സഹ ആതിഥേയരായ പാക്കിസ്ഥാനും നേപ്പാളും തമ്മിൽ നടക്കും. സെപ്തംബർ രണ്ടിന് കാൻഡിയിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ടീം ഇന്ത്യയുടെ തുടക്കം.

Rate this post