‘സഞ്ജു സാംസണല്ല ഏഷ്യാ കപ്പിൽ കെഎൽ രാഹുൽ ആയിരിക്കണമായിരുന്നു ഇന്ത്യയുടെ റിസർവ്’ : മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ

ആഗസ്റ്റ് 30 ന് പാകിസ്ഥാൻ നേപ്പാളിനെ മുള്ട്ടാനിൽ നേരിടുന്നതോടെ ഏഷ്യാ കപ്പ് ആരംഭിക്കും. സെപ്തംബർ 2 ന് ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തോടെ ഇന്ത്യ തങ്ങളുടെ കാമ്പയിൻ ആരംഭിക്കും.ആഗസ്ത് 21 തിങ്കളാഴ്ച ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ടർമാരുടെ ചെയർമാനുമായ അജിത് അഗാർക്കറും ഇന്ത്യയുടെ ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.

ഒരു 17 അംഗ ടീമിനെ തിരഞ്ഞെടുത്തു, പുതിയ പരിക്ക് ഉണ്ടായിരുന്നിട്ടും കെ എൽ രാഹുലിനെ ഉൾപ്പെടുത്തി.17 പേരെ കൂടാതെ സഞ്ജു സാംസണും റിസർവ് കളിക്കാരനായും രാഹുലിന്റെ ബാക്കപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയയുടെ അഭിപ്രായത്തിൽ തിരഞ്ഞെടുപ്പ് മറിച്ചായിരിക്കണമായിരുന്നു.

“കെ എൽ രാഹുലിന് ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല, അത് അദ്ദേഹത്തിന് സ്ഥാനം നഷ്‌ടപ്പെടുന്നതിന് കാരണമായി. പിന്നീട് ഐപിഎല്ലിലും സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടു. പരിക്കേറ്റ് സുഖം പ്രാപിച്ചപ്പോൾ ടീമിലേക്ക് വീണ്ടും പ്രവേശനം ലഭിച്ചു. ഇത് അന്യായമാണ്. കെ എൽ രാഹുലിന് ഇന്ത്യ ഒരവസരം കൂടി നൽകുമ്പോൾ സഞ്ജു സാംസണും ടീമിലുണ്ടാകണമായിരുന്നു. രാഹുൽ റിസർവ് പ്ലെയറാകണമായിരുന്നു” മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു. ഏഷ്യാ കപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ ഓപ്ഷനായി ഇഷാൻ കിഷനെയാണ് തെരഞ്ഞെടുത്തത്.റിസർവ് ബാറ്ററായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്ന സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം 17 അംഗ ടീമിൽ ഇടം നേടുന്നതിൽ പരാജയപ്പെട്ടു.

പരുക്ക് മൂലം കെഎൽ രാഹുലിന് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം പ്രഖ്യാപന വേളയിൽ അഗാർക്കർ സ്ഥിരീകരിച്ചിരുന്നു. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ സ്റ്റേജിൽ മാത്രമേ താരത്തിന് ഇടം ലഭിക്കൂ.ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് മത്സരം സെപ്റ്റംബർ 2ന് പല്ലേക്കലെയിൽ ചിരവൈരികളായ പാകിസ്ഥാനെതിരെയാണ്.

Rate this post