ഇംഗ്ലണ്ടിനെതിരെ ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് കെ എൽ രാഹുലിന് നഷ്ടമായേക്കും | KL Rahul

ഇംഗ്ലണ്ടിനെതിരായ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ മധ്യനിര ബാറ്റർ കെ എൽ രാഹുൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. പരിക്ക് മൂലമാ കഴിഞ്ഞ മത്സരങ്ങൾ താരത്തിനി നഷ്ടപ്പെട്ടിരുന്നു.

അഞ്ചാം ടെസ്റ്റ് മാർച്ച് 7 ന് ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ (എച്ച്പിസിഎ) ആരംഭിക്കും. ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയതിനാൽ രാഹുലിന്റെ അഭാവം ടീമിനെ ബാധിക്കില്ല.ക്രിക്ബസ് റിപ്പോർട്ട് അനുസരിച്ച് രാഹുൽ തൻ്റെ ഫിറ്റ്നസ് പൂർണമായി വീണ്ടെടുത്തിട്ടില്ല.വലത് ക്വാഡ്രൈസെപ്സിന് പരിക്കേറ്റതിനെത്തുടർന്ന് 31-കാരനെ രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്താക്കിയിരുന്നു.രാജ്‌‌കോട്ടില്‍ മൂന്നാം ടെസ്റ്റ് നടന്നപ്പോള്‍ 90 ശതമാനം ഫിറ്റ്നസ് കെ എല്‍ രാഹുല്‍ വീണ്ടെടുത്തിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ താരം രാജ്കോട്ടിലും റാഞ്ചിയിലെ നാലാം ടെസ്റ്റിലും കളിച്ചില്ല. ടെസ്റ്റ് ടീമിലെ സീനിയർ ബാറ്റർമാരിൽ ഒരാളാണ് രാഹുൽ, അദ്ദേഹത്തിൻ്റെ അഭാവത്തിൽ ടീം മാനേജ്‌മെൻ്റിന് യുവ താരങ്ങളെ ആശ്രയിക്കേണ്ടി വന്നു. പകരമെത്തിയ യുവ താരങ്ങൾ മികച്ച പ്രകടനം നടത്തി മാനേജ്മെന്റിന്റെ വിശ്വസം കാത്തു സൂക്ഷിച്ചു.

യുവതാരങ്ങളായ സർഫറാസ് ഖാനും ധ്രുവ് ജുറലും വളരെയധികം സംയമനം കാണിക്കുകയും യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയും വിജയത്തിന് സംഭാവന നൽകുകയും ചെയ്തു.നാലാം ടെസ്റ്റ് അവസാനിച്ചതിന് ശേഷം പ്രധാന കളിക്കാരുടെ അഭാവത്തിൽ ടീം ബുദ്ധിമുട്ടിലാണെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ സമ്മതിച്ചു. എന്നാൽ അവരുടെ അഭാവത്തിൽ യുവതാരങ്ങൾ പ്രതികരിച്ച രീതിയിൽ നയാകൻ സംതൃപ്തി അറിയിച്ചു.

Rate this post