അരങ്ങേറ്റത്തില്‍ വേഗതകൊണ്ട് അത്ഭുതപ്പെടുത്തിയ ലഖ്‌നൗ സ്പീഡ് സ്റ്റാർ മായങ്ക് യാദവിനെക്കുറിച്ചറിയാം | Mayank Yadav | IPL 2024
ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- പഞ്ചാബ് കിംഗ്‌സ് മത്സരത്തിൽ വേഗതകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തിയ താരമാണ് എൽഎസ്ജി പേസർ മായങ്ക് യാദവ്.തൻ്റെ ഇന്ത്യൻ പ്രീമിയർ ലീഗ് അരങ്ങേറ്റത്തിൽ തന്നെ വലംകൈയ്യൻ പേസർ പഞ്ചാബ് കിംഗ്‌സിനെതിരായ തൻ്റെ 4 ഓവർ സ്പെല്ലിൽ 27 റൺസിന് 3 വിക്കറ്റ് വിക്കറ്റുകൾ നേടി.മാത്രമല്ല സീസണിലെ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞു.
മണിക്കൂറിൽ 155.8 കി.മീ വേഗതയിലാണ് യാദവ് പന്തെറിഞ്ഞത്. ഇന്നിങ്സിലെ പതിനൊന്നാം ഓവറായിരുന്നു യാദവ് സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞത്.ഇതേ ഓവറിലായിരുന്നു ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റെടുത്ത് പഞ്ചാബിന്‍റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ടും മായങ്ക് യാദവ് പൊളിച്ചത്. പിന്നീട്, പ്രഭ്‌സിമ്രാൻ സിങ്, ജിതേഷ് ശര്‍മ എന്നിവരുടെ വിക്കറ്റുകളും സ്വന്തമാക്കി മായങ്ക് മത്സരത്തില്‍ പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഈ പ്രകടനത്തിന് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മായങ്കായിരുന്നു.
𝗦𝗽𝗲𝗲𝗱𝗼𝗺𝗲𝘁𝗲𝗿 goes 🔥
— IndianPremierLeague (@IPL) March 30, 2024
𝟭𝟱𝟱.𝟴 𝗸𝗺𝘀/𝗵𝗿 by Mayank Yadav 🥵
Relishing the raw and exciting pace of the debutant who now has 2️⃣ wickets to his name 🫡#PBKS require 71 from 36 delivers
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL |… pic.twitter.com/rELovBTYMz
ഐപിഎൽ 2022 ലെ കളിക്കാരുടെ ലേലത്തിൽ എൽഎസ്‌ജി കരാർ നേടിയതിന് ശേഷം യാദവിന് ഐപിഎൽ അരങ്ങേറ്റം കുറിക്കാൻ രണ്ട് വർഷമെടുത്തു. പരിക്കിനെത്തുടർന്ന് 2023 സീസണിൽ നിന്ന് പുറത്തായി, പകരം അർപിത് ഗുലേറിയയെ ഉൾപ്പെടുത്തി.എന്നാല്‍, ഈ സീസണില്‍ സ്ക്വാഡിലേക്ക് മടങ്ങിയെത്തിയ താരം ഐപിഎല്‍ പതിനേഴാം പതിപ്പിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്‍റ്‌സിനായി കളത്തിലിറങ്ങി.ഈസ്റ്റ് സോണിനെതിരായ 4 വിക്കറ്റ് നേട്ടം ഉൾപ്പെടെ 12 വിക്കറ്റുമായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമായി സീസൺ അവസാനിപ്പിച്ച് കഴിഞ്ഞ വർഷത്തെ ദിയോധർ ട്രോഫിയിൽ യാദവ് ശ്രദ്ധേയനായി.
This Mayank Yadav guy means business.
— TukTuk Academy (@TukTuk_Academy) March 30, 2024
-Fastest ball of the season:- 155.8kmph💥
-Got Bairstow as his first wicket. pic.twitter.com/a0GkG5VtUZ
2022-ൽ ഡെൽഹിക്ക് വേണ്ടി ചുവന്ന പന്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം മഹാരാഷ്ട്രയ്‌ക്കെതിരായ തൻ്റെ ഏക ഫസ്റ്റ് ക്ലാസ് മത്സരത്തിൽ രണ്ടു വിക്കറ്റ് നേടി.ലിസ്റ്റ് എ മത്സരങ്ങളിലും 2022ല്‍ തന്നെ താരം അരങ്ങേറ്റം നടത്തി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇതുവരെ 17 മത്സരങ്ങളിലാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്.സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ 4 കളികളില്‍ നിന്ന് 5 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം സെമിഫൈനലിലും ഡല്‍ഹിയുടെ ഏറ്റവും മികച്ച ബൗളറായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ 5 കളികളില്‍ നിന്ന് 6 വിക്കറ്റ് വീഴ്ത്തി.
മത്സരത്തിൽ ലഖ്നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബ് തുടക്കത്തിൽ തകർത്തടിച്ചെങ്കിലും ഒടുവിൽ 21 റൺസിന് തോറ്റു മടങ്ങേണ്ടിവന്നു.11.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സെടുത്ത പഞ്ചാബിന് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രം. 27 റൺസിന് വഴങ്ങി പഞ്ചാബിന്റെ മൂന്ന് വിക്കറ്റെടുത്ത പേസർ മായങ്ക് യാദവാണ് കളിയുടെ ഗതിമാറ്റിമറിച്ചത്. രണ്ട് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി മുഹ്‌സിന്‍ ഖാനും തിളങ്ങി.50 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 7 ഫോറുമടക്കം 70 റണ്‍സെടുത്ത പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
Jio Cenima's poster on Mayank Yadav bowled fastest ball of this IPL 2024.
— CricketMAN2 (@ImTanujSingh) March 31, 2024
– THE INCREDIBLE UP EXPRESS..!!! ⭐ pic.twitter.com/RpTIlZ19bo
ഒന്നാം വിക്കറ്റില്‍ ശിഖര്‍ ധവാന്‍- ജോണി ബെയര്‍സ്റ്റോ സഖ്യം 102 റണ്‍സ് ചേര്‍ത്തു. ഇതോടെ പഞ്ചാബ് അനായാസം വിജയത്തിലെത്തുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ മായങ്ക് പന്തെറിയാനെത്തിയതോടെ കഥമാറി.ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 199 റണ്‍സ് അടിച്ചുകൂട്ടിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ (54) വെടിക്കെട്ട് പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിനെ മികച്ച സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും (42) ക്രുണാല്‍ പാണ്ഡ്യയും (43*) എന്നിവരും ലഖ്‌നൗവിന് വേണ്ടി തിളങ്ങി.