കെസിഎൽ ലേലത്തിൽ സഞ്ജു സാംസണെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് | Sanju Samson

കെസിഎൽ ലേലത്തിൽ സഞ്ജു സാംസണ് റെക്കോർഡ് തുക. 26 .80 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കേരള ക്രിക്കറ്റ് ലീഗിലെ (കെ‌സി‌എൽ) ഏറ്റവും വിലയേറിയ കളിക്കാരനായി കേരള ബാറ്റ്‌സ്മാനും രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസൺ മാറി.

എം.എസ്. അഖിലിന് വേണ്ടി ട്രിവാൻഡ്രം റോയൽസ് നൽകിയ 7.4 ലക്ഷം രൂപ എന്ന ടാഗിനെ മറികടന്നുകൊണ്ട് സാംസൺ മുൻ റെക്കോർഡ് വലിയ വ്യത്യാസത്തിൽ തകർത്തു.തൃശ്ശൂർ ടൈറ്റൻസും അദാനി ട്രിവാൻഡ്രം റോയൽസും സഞ്ജുവിനായി രം​ഗത്തുണ്ടായിരുന്നു. ഇതിൽ തൃശ്ശൂരും കൊച്ചിയും തമ്മിൽ സഞ്ജുവിനായി ശക്തമായ മത്സരം നടന്നു. ഒടുവിൽ ഇന്ത്യൻ സൂപ്പർതാരത്തെ വിട്ടുകൊടുക്കാതെ കൊച്ചി സ്വന്തമാക്കുകയായിരുന്നു.

ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിലുണ്ട്. ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന മത്സരം ഓഗസ്റ്റ് 21-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങും.

ലേല പട്ടികയിലുള്ള കളിക്കാരിൽ 42 വയസ്സുള്ള കെ.ജെ. രാകേഷാണ് ഏറ്റവും പ്രായം കൂടിയ കളിക്കാരൻ, 16 വയസ്സുള്ള ജയ്‌വിൻ ജാക്‌സൺ ആണ് ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ.