‘ഒരു സീസണിൽ വിരാട് കോലി 500-700 റൺസ് വരെ സ്കോർ ചെയ്യും പക്ഷെ കളികൾ ജയിപ്പിക്കാൻ സാധിക്കില്ല’ : വീരേന്ദർ സെവാഗ് | IPL 2024 | Virat Kohli
ഐപിഎല്ലിൽ നാല് മത്സരങ്ങൾ പിന്നിടുമ്പോൾ മൂന്നിലും പരാജയപ്പെട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോട് 28 റൺസിനായിരുന്നു ബെംഗളൂരുവിന്റെ തോൽവി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിംഗ് ചാർട്ടിൽ നയിക്കാൻ ഇഷ്ടപ്പെടുന്ന ഒരു ക്ലാസ് ബാറ്ററാണ് വിരാട് കോലി. 17-ാം സീസണിൽ 4 മത്സരങ്ങളിൽ നിന്ന് 200-ലധികം റൺസുമായി അദ്ദേഹം അത് തന്നെ ചെയ്യുന്നു.
എന്നാൽ ഫലം അദ്ദേഹത്തിൻ്റെ ഫ്രാഞ്ചൈസിക്ക് അനുകൂലമായിരുന്നില്ല.കോലി ബാറ്റിംഗ് സംഭാവനകൾ നൽകിയിട്ടും എന്നാൽ ബെംഗളൂരു ഒരു മത്സരത്തിൽ മാത്രമാണ് വിജയിച്ചത്.അദ്ദേഹത്തിന് മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ സാധിക്കുന്നില്ല. പഞ്ചാബ് കിംഗ്സിനെതിരായ വിജയം ദിനേശ് കാർത്തിക്കും (28 നോട്ടൗട്ട്), മഹിപാൽ ലോംറോറും (17 നോട്ടൗട്ട്) കാരണമാണ്.മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് ആർസിബിയുടെ അതേ പ്രശ്നം ഉയർത്തിക്കാട്ടി.
”വിരാട് കോഹ്ലി 14 മത്സരങ്ങളിൽ ഏഴിലും റൺസ് സ്കോർ ചെയ്യും, ഐപിഎല്ലിൻ്റെ ഒരു സീസണിൽ 500-700 റൺസ് വരെ സ്കോർ ചെയ്യും. എന്നാൽ ടീമിന് വേണ്ടി 7 മത്സരങ്ങൾ ഒറ്റയ്ക്ക് ജയിക്കാൻ അദ്ദേഹത്തിന് കഴിയില്ല. അവൻ്റെ ബാറ്റിൽ നിന്ന് റൺസ് വരും, പക്ഷേ മത്സരങ്ങളിൽ വിജയിക്കുന്നത് വ്യത്യസ്തമാണ്. ഇതാണ് ആർസിബിയുടെ പ്രശ്നം, ”അദ്ദേഹം Cricbuzz-ൽ പറഞ്ഞു.
”എല്ലാ ടീമുകളും വിലയേറിയ താരങ്ങളിൽനിന്ന് രണ്ടോ, മൂന്നോ വലിയ ഇന്നിങ്സുകൾ മാത്രമാണു പ്രതീക്ഷിക്കുന്നത്. അത്രയും മത്സരങ്ങൾ വിജയിപ്പിക്കാൻ സാധിച്ചാൽ തന്നെ അതു വലിയ നേട്ടമാണ്. 7–8 കളിയൊക്കെ വിജയിപ്പിക്കുന്നത് ഒരു വര്‍ഷമെടുത്തൊക്കെ നടക്കും. പക്ഷേ ഐപിഎല്ലിൽ സാധ്യമല്ല. ഐപിഎല്ലിന്റെ ഇതുവരെയുള്ള 17 സീസണുകള്‍ നോക്കുകയാണെങ്കില്‍, ഒരു കളിക്കാരന് 7-8 മത്സരങ്ങളില്‍ മാച്ച് പെര്‍ഫോമന്‍സ് നടത്തിയത് ഞാന്‍ കണ്ടിട്ടില്ല’അദ്ദേഹം കൂട്ടിച്ചേർത്തു.
Virender Sehwag " Even Virat Kohli can't deliver a match-winning performance in 7-8 matches. Every team expects its expensive players to play a big innings in at least 2-3 matches. If a player can guide team to victory in 2-3 ,then it's a big achievement"pic.twitter.com/T2VXbKspnf
— Sujeet Suman (@sujeetsuman1991) April 3, 2024
ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ എന്നിവരോട് തോറ്റ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പോയിൻ്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. എൽഎസ്ജിക്കെതിരെ 182 റൺസ് പിന്തുടരുന്നതിൽ അവർ പരാജയപ്പെട്ടു, പരന്നതും ബാറ്റിംഗിന് അനുയോജ്യമായതുമായ ട്രാക്കിൽ അവർ 28 റൺസിന് മത്സരത്തിൽ പരാജയപ്പെട്ടു.റോയൽ ചലഞ്ചേഴ്സ് നിരയിൽ വലിയ താരങ്ങളാണുള്ളത്. എല്ലാവരും ഒരുമിച്ച് നിന്നാൽ ഇനിയും വിജയിക്കാൻ കഴിയും. അടുത്ത മത്സരം മുതൽ ബാറ്റിംഗ് യൂണിറ്റ് കൂടുതൽ ഉത്തരവാദിത്തം കാണിക്കണം.