‘ഹൃദയം കീഴടക്കി വിരാട് കോഹ്‌ലി’ : നവീൻ ഉൾ ഹഖിനെ ട്രോളുന്നത് നിർത്താൻ ആരാധകരോട് അഭ്യർത്ഥിച്ച് കോലി |Virat Kohli

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് രണ്ടാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ.ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അതിവേഗ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്, 35 ഓവറില്‍ 273 റണ്‍സെടുത്തു.

അതേസമയം ഇന്നലെ മത്സരം ആരംഭം കുറിക്കും മുൻപ് വരെ എല്ലാവരും ഏറെ ആകാംക്ഷപൂർവ്വം കാത്തിരുന്നത് ഇന്ത്യൻ സ്റ്റാർ താരം വിരാട് കോഹ്ലിയും അഫ്‌ഘാൻ യുവ പേസർ നവീനുല്‍ ഹഖ് തമ്മിലെ പോരാട്ടത്തിനായിട്ടാണ്. ഇക്കഴിഞ്ഞ ഐപിൽ സീസണിൽ ഇരുവരും പരസ്പരം ഗ്രൗണ്ടിൽ ഏറ്റുമുട്ടിയിരുന്നു.ഐപിഎല്ലിലെ അനിഷ്ട സംഭവങ്ങളുടെ പേരില്‍ വിവാദ നായകർ കൂടിയായ ഇരുവരും ഇന്നലെ ഏറ്റുമുട്ടിയപ്പോൾ ഗ്രൗണ്ടിൽ കണ്ടത് മറ്റൊരു കാഴ്ച.

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നവീന്‍ ബാറ്റ് ചെയ്യാന്‍ എത്തിയപ്പോഴും, പിന്നീട് പന്തെറിയാന്‍ എത്തിയപ്പോള്‍ ആരാധകര്‍ വിരാട് കോലിക്ക് വേണ്ടി ആര്‍പ്പുവിളിച്ചിരുന്നു. കോലി എന്ന ചാന്റാണ് ആരാധകര്‍ മുഴക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ അഫ്‌ഘാൻ ടീമിനായി പത്താം നമ്പറിൽ നവീൻ എത്തിയിരുന്നു. പക്ഷെ കാണികൾ അടക്കം നവീനെ ആക്ഷേപിക്കുന്ന തരത്തിൽ പെരുമാറി. ശേഷം മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തിയ വിരാട് കോഹ്ലിക്ക് എതിരെ നവീൻ ബൗൾ ചെയ്യാൻ എത്തി.

നവീനെ ശ്രദ്ധയോടെ കോഹ്ലി നേരിട്ടു. കൂടാതെ മത്സരം നടക്കുന്ന സമയം ഇരുവരും പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു കോംപ്രമൈസ് ആക്കി. കൂടാതെ വിരാട് കോഹ്ലിയും നവീനും മത്സര ശേഷം പരസ്പരം ആലിംഗംനം ചെയ്തത് ക്രിക്കറ്റ്‌ പ്രേമികൾക്ക് അടക്കം മനോഹരമായ അനുഭവമായി.ലഖ്‌നൗ സൂപ്പർ ജയന്റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള ഐപിഎൽ 2023 മത്സരത്തിനിടെയാണ് അഫ്ഗാൻ പേസർ വിരാട് കോഹ്‌ലിയുമായി വഴക്കിട്ടത്. രണ്ട് കളിക്കാർ തമ്മിലുള്ള ചൂടേറിയ കൈമാറ്റം മൈതാനത്ത് അവസാനിച്ചു. എന്നാൽ നവീൻ ഉൾ ഹഖിനെ ഇന്ത്യൻ ആരാധകർ നിരന്തരം ട്രോളികൊണ്ടിരുന്നു.

5/5 - (1 vote)