എലിമിനേറ്റർ പോരാട്ടത്തിൽ സഞ്ജുവിന്റെ രാജസ്ഥാന്റെ എതിരാളികൾ കോലിയുടെ ആർസിബി | IPL2024

ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2024 ലെ അവസാന ലീഗ് സ്റ്റേജ് മത്സരം മഴ മൂലം കളിക്കാതെ വന്നതോടെ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പോയിൻറ് പങ്കിട്ടു. ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ നാല് വിക്കറ്റിന് തോൽപ്പിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിന് രണ്ടാം സ്ഥാനം വിട്ടുകൊടുത്ത് രാജസ്ഥാൻ റോയൽസ് അവരുടെ നെറ്റ് റൺ റേറ്റ് മോശമായതിനാൽ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു സണ്‍റൈസേഴ്‌സിന്‍റെ ജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 214 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.20 പോയിൻ്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലീഗ് ഘട്ടങ്ങളിൽ ഒന്നാമതെത്തിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ അവിസ്മരണീയ വിജയത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നാലാം സ്ഥാനത്തെത്തി.

ക്വാളിഫയർ 1 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചൊവ്വാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെയും മൂന്നാം സ്ഥാനക്കാരായ രാജസ്ഥാൻ റോയൽസ് മെയ് 22 ബുധനാഴ്ച എലിമിനേറ്റർ പോരാട്ടത്തിൽ ഇൻ-ഫോം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും.ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് ഐപിഎല്‍ എലിമിനിറ്റേററില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. അന്ന് 71 റണ്‍സിന്റെ ആധികാരിക വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്.ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന്‍ റോയല്‍സ് 109 റണ്‍സിന് പുറത്തായി.

2022ൽ ഇരുടീമുകളും ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ഏഴ് വിക്കറ്റിന് രാജസ്ഥാൻ റോയൽസ് വിജയിച്ചു. മെയ് 24ന് ക്വാളിഫയർ 2ൽ ഏറ്റുമുട്ടും. ക്വാളിഫയർ 1, ക്വാളിഫയർ 2 വിജയികൾ മെയ് 26ന് ചെന്നൈയിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.ആദ്യ ക്വാളിഫയറില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടും. തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്റര്‍ വിജയികളെ രണ്ടാം ക്വാളിഫയറില്‍ നേരിടാൻ അവസരം ലഭിക്കും.