കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ ,ജോസ് ബട്ട്ലർക്ക് അർദ്ധ സെഞ്ച്വറി | India | England

ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ ടി20 യിൽ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബൗളർമാർ . നിശ്ചിത 20 ഓവറിൽ 132 റൺസാണ് ഇംഗ്ലണ്ട് നേടിയത്.44 പന്തിൽ നിന്നും 8 ബൗണ്ടറിയും 2 സിക്‌സും അടക്കം 68 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.അർഷ്ദീപ് സിംഗ് ,ഹർദിക് പാണ്ട്യ,അക്‌സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് നേടി.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് മികച്ച തുടക്കമാണ് ഇടം കയ്യൻ പേസർ അർഷ്ദീപ് സിംഗ് നൽകിയത്.ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടിനെയും(0), ബെന്‍ ഡക്കറ്റിനെയും(4) മടക്കിയ അര്‍ഷ്ദീപ് സിംഗാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിനെ വീഴ്ത്തിയ അര്‍ഷ്ദീന് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു.

അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ സാള്‍ട്ടിനെ വിക്കറ്റിന് പിന്നില്‍ സഞ്ജു കൈയിലൊതുക്കുകയായിരുന്നു. തന്‍റെ രണ്ടാം ഓവറില്‍ മറ്റൊരു ഓപ്പണറായ ബെന്‍ ഡക്കറ്റിനെ കൂടി പുറത്താക്കിയ അര്‍ഷ്ദീപ് സിംഗ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാൽ തകർത്തടിച്ച ജോസ് ബട്ട്ലർ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഏഴാം ഓവറിൽ ഇംഗ്ലണ്ട് സ്കോർ 50 കടന്നു. എന്നാൽ എട്ടാം ഓവറിൽ വരുൺ ചക്രവർത്തി ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം ഏൽപ്പിച്ചു. 17 റൺസ് നേടിയ ഹാരി ബ്രൂക്കിനെയും പൂജ്യത്തിന് ലിയാം ലിവിങ്‌സ്റ്റണിനെയും വരുൺ ചക്രവർത്തി പുറത്താക്കി. 12 ആം ഓവറിൽ 34 പന്തിൽ നിന്നും ജോസ് ബട്ട്ലർ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.

സ്കോർ 83 ആയപ്പോൾ ഇംഗ്ലണ്ടിന് അഞ്ചാം വിക്കറ്റ് നഷ്ടമായി. 7 റൺസ് നേടിയ ജേക്കബ് ബെഥേലിനെ ഹർദിക് പാണ്ട്യ പുറത്താക്കി. സ്കോർ 95 ലെത്തിയപ്പോൾ ആറാം വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 2 റൺസ് നേടിയ ജാമി ഓവർട്ടണെ അക്‌സർ പട്ടേൽ പുറത്താക്കി. ഇംഗ്ലണ്ട് സ്കോർ 100 കടന്നതിനു പിന്നാലെ ഏഴാം വിക്കറ്റും നഷ്ടമായി. അടുത്ത ഓവറിൽ പൊരുതി നിന്ന ജോസ് ബട്ട്ലറെയും ഇംഗ്ലണ്ടിന് നഷ്ടമായി. 44 പന്തിൽ നിന്നും 8 ബൗണ്ടറിയും 2 സിക്‌സും അടക്കം 68 റൺസ് നേടിയ ബട്ട്ലറെ ചക്രവർത്തി പുറത്താക്കി. നിശ്ചിത 20 ഓവറിൽ 132 റൺസാണ് ഇംഗ്ലണ്ട് നേടിയത്.

Rate this post