‘കൈലിയൻ എംബാപ്പെയും എർലിംഗ് ഹാലൻഡും സൗദി അറേബ്യയിൽ കളിക്കുന്നത് സ്വപ്നം കാണുന്നില്ല’: യുവേഫ മേധാവി അലക്സാണ്ടർ സെഫെറിൻ

പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് തുടങ്ങിയ മുൻനിര താരങ്ങൾ സൗദി അറേബ്യയിൽ കളിക്കുന്നത് സ്വപ്നം കാണുന്നില്ലെന്ന് യുവേഫ മേധാവി അലക്‌സാണ്ടർ സെഫെറിൻ.

ഫ്രഞ്ച് പ്രസിദ്ധീകരണമായ L’Equipe-നോട് സംസാരിക്കവേ, ചൈനീസ് സൂപ്പർ ലീഗുമായി താരതമ്യപ്പെടുത്തി സൗദി പ്രോ ലീഗിനെ ഒരു ഭീഷണിയായി കാണുന്നില്ലെന്ന് സെഫെറിൻ പറഞ്ഞു. നെയ്മർ, കരിം ബെൻസെമ, എൻ ഗോലോ കാന്റെ എന്നിവരുൾപ്പെടെ നിരവധി മികച്ച യൂറോപ്യൻ കളിക്കാരെ സൗദി പ്രൊ ലീഗ് ഈ സീസണിൽ കൊണ്ട് വന്നിട്ടുണ്ട്.“ഇത് ഒരു ഭീഷണിയല്ല, ചൈനയിലും സമാനമായ ഒരു സമീപനം ഞങ്ങൾ കണ്ടു. കരിയറിന്റെ അവസാനത്തിൽ ധാരാളം പണം വാഗ്ദാനം ചെയ്താണ് അവർ കളിക്കാരെ വാങ്ങിയത്. ചൈനീസ് ഫുട്ബോൾ വികസിച്ചില്ല, പിന്നീട് ലോകകപ്പിന് യോഗ്യത നേടിയില്ല, ”സെഫെറിൻ പറഞ്ഞു.

സൗദി അറേബ്യയിലേക്ക് മാറുന്ന കളിക്കാർ അവരുടെ കരിയറിന്റെ അവസാനത്തിലാണെന്നും അല്ലെങ്കിൽ മികച്ച മത്സരങ്ങളിൽ കളിക്കാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് അറിയാവുന്നിടത്തോളം, എംബാപ്പെയും ഹാലൻഡും സൗദി അറേബ്യയിൽ കളിക്കുന്നത് സ്വപ്നം കാണുന്നില്ലെന്ന് സെഫെറിൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ-നാസറിലേക്ക് മാറ്റിയതിനെത്തുടർന്ന് മികച്ച പ്രതിഭകളുടെ കുത്തൊഴുക്ക് സൗദിയിലേക്ക് കാണാൻ കഴിഞ്ഞു.

“എനിക്കറിയാവുന്നിടത്തോളം, എംബാപ്പെയും, എർലിംഗ ഹാലൻഡും സൗദി അറേബ്യയെക്കുറിച്ച് സ്വപ്നം കാണുന്നില്ല. കരിയറിലെ ഏറ്റവും മികച്ച കളിക്കാർ സൗദി അറേബ്യയിലേക്ക് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ”സെഫെറിൻ പറഞ്ഞു.യുവേഫ ചാമ്പ്യൻസ് ലീഗ് പോലുള്ള യൂറോപ്യൻ മത്സരങ്ങളിൽ SPL ക്ലബ്ബുകൾ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ച സെഫെറിൻ, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ യൂറോപ്യൻ ക്ലബ്ബുകൾക്ക് മാത്രമേ കളിക്കാൻ കഴിയൂ എന്നും പറഞ്ഞു.

Rate this post