16 ആം വയസ്സിൽ സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ താരവും സ്‌കോററുമായി മാറിയ ലാമിൻ യമൽ|Lamine Yamal

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ജോർജിയക്കെതിരെ അരങ്ങേറ്റം കുറിച്ച ബാഴ്‌സലോണ വിംഗർ ലാമിൻ യമൽ ചരിതം സൃഷിടിച്ചിരിക്കുകയാണ്.16 വയസും 57 ദിവസവും പ്രായമുള്ള സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ഗോൾ സ്‌കോററായി യമൽ മാറിയിരിക്കുകയാണ്. മത്സരത്തിൽ സ്പെയിൻ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് വിജയം നേടിയിരുന്നു.

പരിക്കേറ്റ ഫോർവേഡ് മാർക്കോ അസെൻസിയോയ്ക്ക് പകരക്കാരനായി 44-ാം മിനിറ്റിൽ യമൽ കളത്തിലിറങ്ങി.2021 ൽ അരങ്ങേറ്റം കുറിച്ചപ്പോൾ 17 വർഷവും 62 ദിവസവും പ്രായമുള്ള ബാഴ്‌സ സഹതാരം ഗവിയുടെ മുൻ റെക്കോർഡ് തകർത്തു.ഏകദേശം 85 വർഷമായി നിലനിന്നിരുന്ന എയ്ഞ്ചൽ സുബീറ്റയുടെ (17 വർഷം 284 ദിവസം) റെക്കോഡാണ് ഗവി തകർത്തിരുന്നത്.74-ാം മിനുട്ടിൽ തന്റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര താരമായി മാറിയ യമൽ ഏഴാം ഗോൾ നേടി, സ്‌പെയിനിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന റെക്കോർഡ് തകർത്തു.

എയ്ഞ്ചൽ സുബിയറ്റ (17 വർഷവും 284 ദിവസവും), അൻസു ഫാത്തി (17 വർഷവും 208 ദിവസവും), ബോജൻ ക്രികിച്ച് (18 വർഷവും 13 ദിവസവും) എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിൽ.സ്‌പെയിനിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോറർ മാത്രമല്ല, യൂറോ യോഗ്യതാ മത്സരത്തിൽ സ്‌കോർ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ കൂടിയാണ് യമൽ, വെയ്‌ൽസ് ഇതിഹാസം ഗാരെത് ബെയ്‌ലിന്റെ (17 വർഷവും 83 ദിവസവും) റെക്കോർഡ് സ്വന്തമാക്കി. ജോർജിയയ്ക്കും സൈപ്രസിനും എതിരായ ഈ ആഴ്‌ചയിലെ യൂറോ 2024 ഗ്രൂപ്പ് എ മത്സരങ്ങൾക്കുള്ള തന്റെ ടീമിനെ മാനേജർ ലൂയിസ് ഡി ലാ ഫ്യൂണ്ടെ പ്രഖ്യാപിച്ചപ്പോൾ സ്‌പെയിനിലേക്കുള്ള തന്റെ ആദ്യ സീനിയർ കോൾ-അപ്പ് ലാമിൻ യമലിന് ലഭിച്ചു.

മാതാപിതാക്കളിലൂടെ മൊറോക്കോയ്ക്കും ഇക്വറ്റോറിയൽ ഗിനിയയ്ക്കും വേണ്ടി കളിക്കാൻ യമലിന് അർഹതയുണ്ട് എന്നാൽ താരം സ്പെയിൻ തെരഞ്ഞെടുക്കുകയായിരുന്നു. റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ [RFEF] പ്രതിനിധികളുമായി ബാഴ്‌സലോണയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഓഗസ്റ്റ് അവസാനം രാജ്യത്തിന്റെ സീനിയർ ടീമിനായി കളിക്കാനുള്ള അന്തിമ തീരുമാനം അദ്ദേഹം എടുത്തു.ഏപ്രിലിൽ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചപ്പോൾ ബാഴ്‌സക്കായി ലാലിഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി കൗമാരക്കാരൻ മാറിയിരുന്നു.

ഗെറ്റാഫെയിൽ നടന്ന സീസണിലെ ആദ്യ മത്സരത്തിൽ അദ്ദേഹം പകരക്കാരനായി ഇറങ്ങി ,ബാഴ്‌സയുടെ അവസാന മൂന്ന് മത്സരങ്ങൾ ആരംഭിച്ചു.വിയ്യ റയലിനെതിരെയുള്ള 4-3 വിജയത്തിൽ രണ്ട് ഗോളുകൾ നേടി പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി. “എന്റെ അരങ്ങേറ്റത്തിലും സ്‌കോർ ചെയ്‌തതിലും ഞാൻ വളരെ സന്തോഷവാനാണ്,” അദ്ദേഹം ടെലിഡെപോർട്ടിനോട് പറഞ്ഞു. “ഞാൻ ഒരു സ്വപ്നത്തിലാണ് ജീവിക്കുന്നത്. എന്നിൽ അർപ്പിക്കുന്ന ആത്മവിശ്വാസത്തിന് എന്റെ ടീമംഗങ്ങൾക്കും കോച്ചിനും ഒപ്പം എന്നെ സഹായിച്ച മറ്റെല്ലാവർക്കും നന്ദി പറയണം “അദ്ദേഹം പറഞ്ഞു.യൂറോ 2024 യോഗ്യതാ മത്സരത്തിൽ ചൊവ്വാഴ്ച ഗ്രാനഡയിൽ സ്പെയിൻ സൈപ്രസിനെ നേരിടും.

Rate this post