‘കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും സെമിഫൈനലിൽ തോറ്റിരുന്നു,…. ‘ : മുഹമ്മദ് ഷമി | Mohammed Shami
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 2023 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ 70 റൺസിന് പരാജയപെടുത്തി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ സെമിഫൈനലിൽ ബ്ലാക്ക് ക്യാപ്സിനോട് തോറ്റതിന് പ്രതികാരം വീട്ടാനും ഇന്ത്യക്ക് സാധിച്ചു.
397 എന്ന സ്‌കോർ പ്രതിരോധിക്കുന്നതിനിടെ ബ്ലാക്ക് ക്യാപ്‌സിനെ ഇന്ത്യ 327ന് പുറത്താക്കിയപ്പോൾ ഷമി 9.5 ഓവറിൽ 57 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തി അവിസ്മരണീയ പ്രകടനം പുറത്തെടുത്തു.ഡെവൺ കോൺവേയുടെയും രച്ചിൻ രവീന്ദ്രയുടെയും വിക്കറ്റുകൾ നേടിയാണ് പേസർ തുടങ്ങിയത്. ഒരോവറിൽ ഓവറിൽ കെയ്ൻ വില്യംസണെയും ടോം ലാതമിനെയും പുറത്താക്കി.
അതിനു ശേഷം ഡാരിൽ മിച്ചലിനേയും ടിം സൗത്തിയുടെയും ലോക്കി ഫെർഗൂസന്റെയും വിക്കറ്റ് വീഴ്ത്തി ഷമി വിജയൻ ഉറപ്പിച്ചു. ആദ്യ നാല് കളികളിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്ന ഷമി ഹാർദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ടീമിലേക്ക് എത്തിയതിന് ശേഷം ആറ് മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകളാണ് വീഴ്ത്തിയത്.ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ആണ് 33 കാരൻ.
Top of the list in just SIX matches! 😲
— Sportskeeda (@Sportskeeda) November 15, 2023
Mohammad Shami has taken the #CWC23 by storm! 🌀#MohammadShami #Cricket #India #Sportskeeda pic.twitter.com/8elXa3q1Wk
ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ കളിച്ച രീതിയിൽ മുഹമ്മദ് ഷമി സന്തുഷ്ടനായിരുന്നു.ഇത് അതിശയകരമായി തോന്നുന്നു, ഷമി പറഞ്ഞു. “കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഞങ്ങൾ തോറ്റു (സെമിഫൈനലിൽ).ലോകകപ്പ് കളിക്കാനുള്ള അടുത്ത അവസരം എപ്പോൾ വരുമെന്ന് ആർക്കറിയാം. അതിനാൽ ഞങ്ങൾക്ക് ഒരു അവസരമുണ്ടെന്നും വിജയം നേടാനുള്ള അവസരമുണ്ടെന്നും ഞങ്ങൾക്കറിയാമായിരുന്നു” ഷമി കൂട്ടിച്ചേർത്തു.
"Last two World Cups, we lost in the semis. Who knows when or if we'll get a chance, so we wanted to do everything for this, one chance we didn't want to let go." Mohammed Shami#IndiaVsNewZealand #INDvsNZ #MohammedShami #CricketWorldCup2023 #WorldCup2023 pic.twitter.com/p4ke6bGLZy
— nnis (@nnis_sports) November 15, 2023