‘ഇന്ത്യയിലെ ഈ പിച്ചുകളിൽ ഏത് മണ്ടനും വിക്കറ്റ് ലഭിക്കും’ : അശ്വിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ |R Ashwin
ഈ തലമുറയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ രവിചന്ദ്രൻ അശ്വിനെ ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരിച്ചുവിളിസിച്ചിരുന്നു . 50 ഓവർ ഫോർമാറ്റിൽ വെറ്ററന് ഇപ്പോഴും കളിക്കാനാകുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിലും, ഓസ്‌ട്രേലിയയ്‌ക്കെതിരെ അദ്ദേഹം അവിശ്വസനീയമാംവിധം മികച്ച പ്രകടനം നടത്തി
2023 ലെ ഏകദിന ലോകകപ്പിനായി പരിക്കേറ്റ അക്സർ പട്ടേലിന് പകരമായി രവിചന്ദ്രൻ അശ്വിനെ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു .20 മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ഓസ്‌ട്രേലിയൻ പരമ്പരയിലൂടെ തിരിച്ചെത്തിയ അശ്വിൻ മികച്ച പ്രകടനം പുറത്തെടുക്കുകയും സെക്ടർമാരുടെ വിശ്വാസം കാത്തു സൂക്ഷിക്കുകയും ചെയ്തു.
എന്നാൽ ലോകകപ്പിന് മുന്നോടിയായി അശ്വിനെ സോഷ്യൽ മീഡിയയിൽ ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം “വിഡ്ഢി” എന്നും “അയോഗ്യൻ” എന്നും വിളിച്ചിരുന്നു. മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ ആണ് അശ്വിനെതിരെ ഇങ്ങനൊരു പരാമർശം നടത്തിയത്.ഇന്ത്യയിൽ ഒട്ടനവധി വിക്കറ്റുകൾ വീഴ്ത്താൻ ഓഫ് സ്പിന്നർക്ക് കഴിഞ്ഞത് പിച്ചുകൾ അനുകൂലിക്കുന്നത് കൊണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Indian batsman are struggling against spin because the pitches in India are doctored for Ashwin in Test matches. Look at his record in SENA Countries 😂😂😂😂
— Laxman Sivaramakrishnan (@LaxmanSivarama1) September 30, 2023
This picture has gone viral on SM. Enlarge the image and you notice his non bowling arm and upper body has opened up towards the offside. If you look at his lower body is closed. This leads to lack of synchronisation. Ash quickly needs to correct this to be more effective pic.twitter.com/vW1aspJrOq
— Laxman Sivaramakrishnan (@LaxmanSivarama1) September 29, 2023
തന്റെ മൂന്നാം ഏകദിന ലോകകപ്പ് കളിക്കുന്ന അശ്വിൻ ശിവരാമകൃഷ്ണനേക്കാൾ മികച്ച സ്പിന്നറാണെന്ന് ഒരു ആരാധകൻ പ്രതികരിച്ചപ്പോൾ, “ഇന്ത്യയിലെ തകർന്ന പിച്ചുകളിൽ ഏത് മണ്ടനും വിക്കറ്റ് ലഭിക്കും,” മുൻ താരം പ്രതികരിച്ചു.അശ്വിനെ “യോഗ്യനല്ല” എന്നും “ബാധ്യത ഫീൽഡർ” എന്നും അദ്ദേഹം മറ്റൊരു അഭിപ്രായത്തിന് മറുപടിയായി കൂട്ടിച്ചേർത്തു.അശ്വിൻ 94 ടെസ്റ്റുകളിൽ നിന്ന് 489 വിക്കറ്റുകളും 115 ഏകദിനങ്ങളിൽ നിന്ന് 155 വിക്കറ്റുകളും നേടിയിട്ടുണ്ട്, ശിവരാമകൃഷ്ണൻ 1983 നും 1987 നും ഇടയിൽ ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 26 വിക്കറ്റും 16 ഏകദിനങ്ങളിൽ നിന്ന് 15 വിക്കറ്റും വീഴ്ത്തി.
Ravi Ashwin was nice enough to call me just a while ago to discuss his bowling action, he was as shocked with the venom of the trolls as I was . Also clarified that the people involved are in NO WAY connected to him. GOOD LUCK @ashwinravi99 Do us proud.
— Laxman Sivaramakrishnan (@LaxmanSivarama1) September 30, 2023