ലയണൽ മെസ്സി തിരിച്ചെത്തി, ജയത്തോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്റർ മയാമി | Inter Miami

മേജർ ലീഗ് സോക്കറിൽ ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി ഇന്റർ മയാമി. ഇന്ന് നടന്ന മത്സരത്തിൽ ഡിസി യൂണൈറ്റഡിനെതിരെ ഒരു ഗോളിന്റെ വിജയമാണ് ഇന്റർ മയാമി നേടിയത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ലിയോ കാമ്പാന നേടിയ ഗോളിനായിരുന്നു മയാമിയുടെ വിജയം.

കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തിരിച്ചെത്തിയിരിന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്റർ മയാമിക്ക് വലിയ ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. ഇടത് കാലിന് പരിക്കേറ്റ് ഒരു മത്സരത്തിൽ നിന്ന് വിട്ടുനിന്ന മെസ്സിക്ക് ആദ്യ പകുതിയിൽ രണ്ട് ഫ്രീ കിക്കുകൾ നഷ്ടമായി. രണ്ടാം പകുതിയിൽ മറ്റൊരു ഫ്രീകിക്കും നഷ്ടമായി.

ആദ്യ പകുതിയിൽ ഡിസി യുണൈറ്റഡിന് ഗോൾ നേടാൻ ഒരു അവസരം ലഭിക്കുകയും ചെയ്തു.71-ാം മിനിറ്റിൽ 25 അടി അകലെ നിന്നുള്ള മെസ്സിയുടെ ലോങ്ങ് റേഞ്ച് ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പോയി. മത്സരം സമനിലയിലേക്ക് പോവുമെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു ഇന്റർ മയാമിയുടെ വിജയ ഗോൾ പിറന്നത്.

സെർജിയോ ബുസ്‌കെറ്റ്‌സിൽ ലഭിച്ച പാസ് മികച്ചൊരു ഫിനിഷിംഗിലൂടെ പകരക്കാരനായി ഇറങ്ങിയ ലിയോ കാമ്പാന ഗോളാക്കി മാറ്റി മയമിയെ വിജയത്തിലെത്തിച്ചു. 15 മത്സരങ്ങളിൽ നിന്നും 31 പോയിന്റുമായി ഇന്റർ മയാമി ഒന്നാം സ്ഥാനത്താണ്.

Rate this post