2024 കോപ്പ അമേരിക്കയിൽ അർജന്റീനയെ ലയണൽ സ്‌കലോനി പരിശീലിപ്പിക്കും | Lionel Scaloni

റിയോ ഡി ജനീറോയിലെ പ്രസിദ്ധമായ മരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയുമെന്ന സൂചനകൾ ലയണൽ സ്കെലോണി തന്നിരുന്നു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ച സ്കെലോണി അവർക്ക് കോപ്പ അമേരിക്കയും നേടികൊടുത്തിരുന്നു.

എന്നാൽ പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം അർജന്റീന ദേശീയ ടീമിന്റെ പരിശീലകനായി സ്‌കലോനി തുടരും.ഗാസ്റ്റൺ എഡൽ പറയുന്നതനുസരിച്ച് 2024 കോപ്പ അമേരിക്കയിൽ അർജന്റീന ടീമിനെ സ്കലോനി പരിശീലിപ്പിക്കും, കോച്ചിംഗ് സ്റ്റാഫ് ഇതിനകം തന്നെ ടൂർണമെന്റിനായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.മാർച്ചിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി തയ്യാറെടുക്കുകയാണ് ലയണൽ സ്കെലോണിയും സംഘവും.

സ്‌കലോനിയും അർജന്റീന എഫ്‌എയുടെ പ്രസിഡന്റ് ചിക്വി ടാപിയയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡൂൾ റിപ്പോർട്ട് ചെയ്തിരുന്നു.അർജന്റീന ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തുനിന്നും സ്കെലോണിക്ക് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു.അര്ജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയുമായി സ്കെലോണി ചർച്ചകൾ നടത്തിയിരുന്നു. ഏറ്റവും കാര്യക്ഷമതയുള്ള കളിക്കാർ മാത്രമേ ടീമിൽ ഉണ്ടാവാൻ പാടുള്ളു എന്ന നിലപാടിലാണ് സ്കെലോണി.

ലയണൽ സ്കെലോണിയുടെ നേതൃത്വത്തിൽ അർജന്റീന സമീപ വർഷങ്ങളിൽ വിജയം ആസ്വദിച്ചു, മുൻ കോപ്പ അമേരിക്ക കിരീടം നേടുകയും 30 വർഷത്തിന് ശേഷം അവരുടെ ആദ്യ ലോകകപ്പ് ട്രോഫി നേടുകയും ചെയ്തു.2023 അവസാനിക്കുമ്പോള്‍ ഫിഫ റാങ്കിംഗിലും ഒന്നാം സ്ഥാനക്കാര്‍ അര്‍ജന്റീന തന്നെയാണ്.ആതിഥേയരായ സൗദി അറേബ്യയ്‌ക്കെതിരായ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് ശേഷം ആൽബിസെലെസ്‌റ്റെ തോൽവിയറിയാതെ തുടരുന്നു. അടുത്തിടെ ഉറുഗ്വേയ്‌ക്കെതിരെ 2-0ന് തോൽക്കുന്നത് വരെ ഈ കുതിപ്പ് തുടർന്നു.

Rate this post