ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സല സൗദി അറേബ്യയിലേക്ക് |Mohamed Salah

ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിൽ കാര്യങ്ങളെല്ലാം ശരിയല്ലെന്ന് തോന്നുന്നു.ചെൽസിക്കെതിരെ ലിവർപൂളിന്റെ പ്രീമിയർ ലീഗ് ഓപ്പണറിനിടെ പകരക്കാരനായി ഇറങ്ങിയതിൽ സൂപ്പർ താരം മുഹമ്മദ് സലാ നിരാശനായി കാണപ്പെട്ടു.

ഇതിന്റെ പശ്ചാത്തലത്തിൽ സമീപകാല റിപ്പോർട്ടുകൾ പ്രകാരം ഈജിപ്ഷ്യൻ സൂപ്പർ താരം സൗദി പ്രോ ലീഗ് ക്ലബായ അൽ-ഇത്തിഹാദിന് ഗ്രീൻ സിഗ്നൽ നൽകിയിരിക്കുകയാണ്.അങ്ങനെ വന്നാൽ സലക്ക് തന്റെ മുൻ സഹതാരം ഫാബീഞ്ഞോയുമായി വീണ്ടും ഒന്നിക്കാം.ഖത്തരി അൽകാസ് ചാനൽ പറയുന്നതനുസരിച്ച് സലാ ആൻഫീൽഡ് വിടാൻ ആഗ്രഹിക്കുന്നുവെന്നും സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദിൽ ചേരാൻ അദ്ദേഹം തയ്യാറാണെന്നും റിപ്പോർട്ടുണ്ട്.

കരിം ബെൻസെമ, എൻ’ഗോലോ കാന്റെ, ഫാബിഞ്ഞോ, ജോട്ട എന്നിവരെ ഇതിനകം സൗദി ക്ലബ് സ്വന്തമാക്കിയിരുന്നു. ഈജിപ്ഷ്യൻ സ്റ്റാർ ഫോർവേഡ് രണ്ട് വർഷത്തെ കരാറിൽ സൗദി പ്രോ ലീഗിൽ ചേരുമെന്നാണ് അവർ റിപ്പോർട്ട് ചെയ്തത്.ഈ നീക്കത്തിന് സലാ പച്ചക്കൊടി കാട്ടിയെന്നും ഇപ്പോൾ ഇരു ക്ലബ്ബുകളും തമ്മിൽ ധാരണയായെന്നും അൽകാസ് ട്വീറ്റ് ചെയ്തു.”ഈജിപ്ഷ്യൻ അന്താരാഷ്ട്ര താരം മുഹമ്മദ് സലാഹ് സൗദി അൽ-ഇത്തിഹാദ് ക്ലബ്ബിന് ലിവർപൂളുമായി ചർച്ച നടത്താൻ പച്ചക്കൊടി കാട്ടിയിട്ടുണ്ട്, അതിനാൽ നിലവിലെ സമ്മർ ട്രാൻസ്ഫർ സീസണിൽ സലാ അൽ-ഇത്തിഹാദ് ടീമിൽ ചേരും,” ഖത്തർ ചാനൽ ട്വീറ്റ് ചെയ്തു.

സീരി എ ക്ലബ് എഎസ് റോമയിൽ നിന്ന് ഏഴ് സീസണുകൾക്ക് മുൻപാണ് സല ലിവർപൂളിൽ എത്തിയത്. അതിനുശേഷം അദ്ദേഹം പ്രീമിയർ ലീഗ് കിരീടം, എഫ്‌എ കപ്പ്, ഇഎഫ്‌എൽ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയും ആൻഫീൽഡിലെ മറ്റ് പ്രധാന ബഹുമതികളും നേടി.സീസണിലെ ആദ്യ മത്സരത്തിൽ ലിവർപൂൾ ചെൽസിക്കെതിരെ 1-1 ന് സമനില പിരിഞ്ഞിരുന്നു.77-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയതിന് ശേഷം സലാ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Rate this post