ഹൈദെരാബാദിനെതിരെയുള്ള നാണംകെട്ട തോൽവിക്ക് ശേഷം കെഎൽ രാഹുലിനെതിരെ ചൂടായി ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്ക | IPL2024

ഐപിഎല്‍ പതിനേഴാം പതിപ്പില്‍ ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരബാദിനെതിരേ 10 വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് നേരിടേണ്ടി വന്നത്.ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്‌ടം കൂടാതെ മറികടക്കുകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ് 30 പന്തില്‍ 89 റണ്‍സും അഭിഷേക് ശര്‍മ 28 പന്തില്‍ 75 റണ്‍സും നേടി. മത്സരത്തിന് ശേഷം ലക്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയും നായകൻ കെഎൽ രാഹുലും തമ്മിലുള്ള സംഭാഷണം ഇപ്പോൾ വൈറലായിരിക്കുകയാണ്.സഞ്ജീവ് ഗോയങ്ക ടീം നായകന്‍ രാഹുലിനോട് ദേഷ്യപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡഗ്ഔട്ടിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകരാണ് ഇക്കാര്യം പറയുന്നത്. ഗോയങ്കയുടെ നടപടിയെ ആരാധകര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എൽഎസ്ജിക്ക് ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ 164 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.33 പന്തിൽ 29 റൺസെടുത്ത ക്യാപ്റ്റൻ രാഹുലിൻ്റെ ഇന്നിങ്‌സിനെതിരെ വലിയ വിമർശനവും ഉയർന്നു വരികയും ചെയ്തു.എന്നിരുന്നാലും, ആയുഷ് ബഡോണി (30 പന്തിൽ 55), നിക്കോളാസ് പൂരൻ (26 പന്തിൽ 48) എന്നിവർ നേടിയ 99 റൺസിൻ്റെ ശക്തമായ കൂട്ടുകെട്ട് അവർക്ക് മാന്യമായ സ്കോർ നൽകി.മറുപടിയായി, ട്രാവിസ് ഹെഡും (30 പന്തിൽ 89) അഭിഷേക് ശർമ്മയും (28 പന്തിൽ 75) ചേർന്ന് ലക്നൗവിനെ അടിച്ചു പരത്തി.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവികളിലൊന്നാണ് എൽഎസ്‌ജിക്ക് നേരിടേണ്ടി വന്നത്.12 മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റ് മാത്രമുള്ള LSG ഇപ്പോൾ പട്ടികയിൽ ആറാം സ്ഥാനത്താണ്.നെറ്റ് റൺ റേറ്റ് (NRR) കണക്കിലെടുക്കുമ്പോൾ, യോഗ്യത നേടുന്നതിന് ശേഷിക്കുന്ന രണ്ട് ഗെയിമുകളിലും അവർക്ക് വിജയങ്ങൾ ആവശ്യമായി വരാം.LSG മുൻ സീസണുകളിൽ പ്ലേ ഓഫുകൾ നേടിയിട്ടുണ്ട്.

Rate this post