മിന്നുന്ന സെഞ്ചുറിയുമായി മഹിപാൽ ലോംറോർ ,കേരളത്തിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ | Vijay Hazare Trophy
വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹിപാൽ ലോംറോറിന്റെ സെഞ്ചുറിയുടെ മികവിൽ കേരളത്തിനെതിരെ മികച്ച സ്കോറുമായി രാജസ്ഥാൻ. 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 267 റൺസാണ് രാഖ്സ്ഥാൻ നേടിയത്.മഹിപാൽ ലോംറോറിന്റെ പുറത്താകാതെ 122 റൺസും വിക്കറ്റ് കീപ്പർ ബാറ്റർ കുനാൽ സിംഗ് റാത്തോഡിന്റെ മികച്ച ഫിഫ്റ്റിയുമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.
ക്യാപ്റ്റൻ സഞ്ജു സാംസന്റെ അഭാവത്തിൽ രോഹൻ കുന്നുമ്മൽ ആണ് കേരളത്തെ നയിച്ചത്. ടോസ് നേടിയ രോഹൻ കുന്നുമ്മൽ ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ബൗളർമാർ കേരള ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനം നടത്തിയപ്പോൾ 29-ാം ഓവറിൽ രാജസ്ഥാനെ 108/4 എന്ന നിലയിൽ ആയി.ഇടംകൈയ്യൻമാരായ ലോമോറോറും റാത്തോഡും അഞ്ചാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്തു.
52 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സും സഹിതം 66 റൺസാണ് റാത്തോഡ് അടിച്ചുകൂട്ടിയത്.ലിസ്റ്റ് എ ക്രിക്കറ്റിൽ ലോംറോർ തന്റെ രണ്ടാം സെഞ്ച്വറി തികച്ചു. 114 പന്തിൽ ആറ് ഫോറുകളും സിക്സറുകളും സഹിതം 122 റൺസുമായി പുറത്താവാതെ നിന്നു.45-ാം ഓവറിൽ റാത്തോഡ് പേസർ അഖിൻ സത്താറിന് മുന്നിൽ വീണപ്പോൾ, രാജസ്ഥാന്റെ മുന്നേറ്റം മന്ദഗതിയിലായി.അഖിൻ എറിഞ്ഞ അവസാന ഓവറിൽ ലോമോറർ 18 റൺസ് എടുത്ത് രാജസ്ഥാന് മാന്യമായ സ്കോർ നേടിക്കൊടുത്തു.
അഖിന് സത്താര്‍ കേരളത്തിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസില്‍ തമ്പിക്ക് രണ്ട് വിക്കറ്റുണ്ട്.രാജസ്ഥാൻ 50 ഓവറിൽ 267/8 (മഹിപാൽ ലോംറോർ 122 നോട്ടൗട്ട്, കുനാൽ സിംഗ് റാത്തോഡ് 66; അഖിൻ സത്താർ 3/62, ബേസിൽ തമ്പി 2/57