കെഎൽ രാഹുലും ശിവം ദുബെയും പുറത്ത് ?, മൂന്നാം ഏകദിനത്തില്‍ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത | India vs Sri Lanka

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സമനിലയോടെ ആരംഭിച്ചതിന് പിന്നാലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യ 32 റൺസിന് തോറ്റിരുന്നു.ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര വിജയത്തിനായുള്ള അവരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിടാൻ ശ്രീലങ്ക ഇപ്പോൾ ഒരു ജയമോ മറ്റൊരു സമനിലയോ മാത്രം അകലെയാണ്.ഇന്ത്യൻ ടീമിൻ്റെ ഏറ്റവും വലിയ ആശങ്ക അവരുടെ ബാറ്റിംഗാണ്, പ്രത്യേകിച്ച് മധ്യനിര.

ബാറ്റിംഗ് വിഭാഗത്തിലും ശ്രീലങ്കയ്ക്ക് മികവ് പുലർത്താനായില്ല, എന്നാൽ അവരുടെ മുഴുവൻ യൂണിറ്റിൻ്റെയും സംയുക്ത പരിശ്രമം മാന്യമായ ടോട്ടലുകൾ രേഖപ്പെടുത്താൻ അവരെ സഹായിച്ചു ആദ്യ രണ്ട് ഏകദിനങ്ങളിൽ സ്ഥിരതയാർന്ന പ്രകടനവും രണ്ട് അർധസെഞ്ചുറികളും നേടിയ രോഹിത് ശർമ്മ മാത്രമാണ് ഇന്ത്യക്കായി മികച്ചു നിന്നത് .ഓപ്പണർമാരായ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവർക്ക് പുറമെ വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവരും മോശം പ്രകടനമാണ് പുറത്തെടുത്തത്.നിലവിലെ സാഹചര്യം കണക്കിലെടുത്ത് മൂന്നാം ഏകദിനത്തിൽ കെഎൽ രാഹുലിനും ശിവം ദുബെയ്ക്കും പകരം ഋഷഭ് പന്തും റിയാൻ പരാഗും എത്തിയേക്കുമെന്ന് ഊഹാപോഹമുണ്ട്.

ഇന്ത്യയുടെ സ്പിൻ ഓപ്ഷനുകൾ മെച്ചപ്പെടുത്താൻ ശിവം ദുബെയ്ക്ക് പകരക്കാരനായി റിയാൻ പരാഗിനെ പരിഗണിച്ചേക്കും. രണ്ടാം ഏകദിനത്തിൽ ഒരു പേസർ അസിത ഫെർണാണ്ടോയെ മാത്രമാണ് ലങ്ക ഇറക്കിയത്. പരാഗ് ദുബെക്ക് പകരം ഇറങ്ങുകയാണെങ്കിൽ ഇന്ത്യയ്ക്ക് ശക്തമായ ഒരു സ്പിൻ ആക്രമണത്തിൽ നിന്ന് പ്രയോജനം ലഭിക്കും.വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരോടൊപ്പം ചേർന്ന് ശക്തമായ സ്പിൻ ക്വാർട്ടറ്റിന് രൂപം നൽകും. കൊളംബോയുടെ സ്പിൻ സൗഹൃദ പിച്ചുകളിൽ റിയാൻ പരാഗിനെ ഉൾപ്പെടുത്തുന്നത് പ്രത്യേകിച്ചും ഗുണം ചെയ്യും.

കഴിഞ്ഞ ലോകകപ്പ് മുതൽ ഏകദിനത്തിൽ ഇന്ത്യക്കായി സ്ഥിരത പുലർത്തുന്ന കെഎൽ രാഹുൽ, തൻ്റെ ഫോം കണ്ടെത്താൻ കുറച്ചുകൂടി സമയം അർഹിക്കുന്നു. സ്പിന്നിനെതിരെ ശക്തമായ ഒരു കളിക്കാരൻ കൂടിയാണ് അദ്ദേഹം, മികച്ച പ്രകടനത്തിലേക്കുള്ള തിരിച്ചുവരവ് ആസന്നമാണെന്ന് സൂചിപ്പിക്കുന്നു. എന്നാൽ നിർണായക മത്സരം എന്ന നിലയിൽ പന്ത് ആദ്യ ഇലവനിൽ വരാനുള്ള സാധ്യത കാണുന്നുണ്ട്.രണ്ടാം ഏകദിനത്തില്‍ വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിയാതിരുന്ന അര്‍ഷ്ദീപ് സിംഗിന് പകരം ഖലീല്‍ അഹമ്മദിനും അവസരം നല്‍കാന്‍ സാധ്യയുണ്ട്.

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിയാന്‍ പരാഗ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് / അര്‍ഷ്ദീപ് സിംഗ്.

1.5/5 - (2 votes)