വാര്യർ പൊളിയല്ലേ !! ഡൽഹിയുടെ മുൻനിരയെ തകർത്ത ഗുജറാത്തിന്റെ മലയാളി പേസർ സന്ദീപ് വാര്യർ | IPL2024 | Sandeep Warrier

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 എഡിഷനിൽ നിന്ന് മുഹമ്മദ് ഷമി പുറത്തായപ്പോൾ വലിയ ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന ഭാഗമായിരുന്നു പേസർ ,എന്നാൽ കണങ്കാലിനേറ്റ പരിക്ക് മൂലം അദ്ദേഹത്തിന് ഈ സീസണിൽ കളിയ്ക്കാൻ സാധിച്ചില്ല. ഷമിയുടെ പകരക്കാരനായി എത്തിയത് ഒരു മലയാളി താരമാണ്.

ടൂർണമെൻ്റിലെ രണ്ട് മത്സരങ്ങൾക്ക് ശേഷം ഗുജറാത്ത് സന്ദീപ് വാര്യരെ ടീമിലേക്ക് തിരഞ്ഞെടുത്തു. മലയാളി പേസർ ലേലത്തിൽ വിൽക്കപ്പെടാതെ പോയത് 2022 ലെ ഐപിഎൽ ചാമ്പ്യൻമാർക്ക് ഒരു അനുഗ്രഹമായി മാറി. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 15.20 ശരാശരിയിൽ അഞ്ച് വിക്കറ്റ് വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.ഈ സീസണിൽ അദ്ദേഹത്തിൻ്റെ അഞ്ച് വിക്കറ്റുകളും ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്. കഴിഞ്ഞയാഴ്ച ഇരു ടീമുകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ, പേസർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇന്നലെ നടന്ന മത്സരത്തിൽ മൂന്നു വിക്കറ്റും സന്ദീപ് സ്വന്തമാക്കി.

ഇന്നാലിത്‌ ഡൽഹിക്കെതിരെ വലംകൈയ്യൻ ഫാസ്റ്റ് ബൗളർ തൻ്റെ ക്ലാസ് കാണിച്ചു, പവർപ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് എതിരാളികളെ പുറത്താക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.മൂന്ന് ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം മികച്ച കളി പുറത്തെടുത്തു.ഡെത്ത് ഓവറിനിടെ നായകൻ ശുഭ്മാൻ ഗിൽ പന്ത് വാര്യർക്ക് കൈമാറിയില്ല. ഇന്നിംഗ്‌സിൻ്റെ അവസാന ഓവറിൽ സന്ദീപ് വാര്യർക്ക് പകരം സായ് കിഷോറിനെ ബൗൾ ചെയ്യാൻ ക്യാപ്റ്റൻ തീരുമാനിച്ചത് ഏവരെയും ഞെട്ടിച്ചു.ആ ഓവറിൽ സ്പിന്നർ 22 റൺസ് വഴങ്ങുകയും ചെയ്തു.ഐപിഎല്ലിൽ അതിവേഗ ഫിഫ്റ്റിക്ക് ഉടമയായ ഓസീസ് താരം ജേക്ക് ഫ്രേസർ മക്ഗുർക്ക് (23), വിശ്വസ്തനായ പൃഥ്വി ഷാ (11), ഷായ് ഹോപ് (5) എന്നുവരുടെ വിക്കറ്റാണ് സന്ദീപ് മത്സരത്തിൽ സ്വന്തമാക്കിയത്.

മത്സരത്തിൻ്റെ രണ്ടാം ഓവറിൽ 12 റൺസ് വഴങ്ങിയ വാര്യർക്ക് മോശം തുടക്കമാണ് ലഭിച്ചത് .ജേക്ക് ഫ്രേസർ-മക്ഗുർക്ക് ഒരു സിക്സും ഫോറും നേടി.തൻ്റെ അടുത്ത ഓവറിൽ ഫ്രേസർ-മക്ഗുർക്കിൻ്റെയും പൃഥ്വി ഷായുടെയും വിക്കറ്റ് വീഴ്ത്തി വാര്യർ തിരിച്ചുവന്നു.വാരിയർ ഷായ് ഹോപ്പിനെ പുറത്താക്കി മൂന്നാം വിക്കറ്റ് സ്വന്തമാക്കി.ഈ സീസണിൽ പവർപ്ലേയ്ക്കുള്ളിൽ മൂന്നു വിക്കറ്റ് നേടുന്ന ണ്ടാമത്തെ ബൗളറാണ് വാര്യർ.സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി താരം കൂടി ഐപിഎല്ലിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്നത് കേരള ക്രിക്കറ്റിനും ആരാധകർക്കും സന്തോഷിക്കാൻ ഏറെ വകനൽകുന്ന കാര്യമാണ്.

5/5 - (1 vote)