ടി20 ക്രിക്കറ്റ് ചരിത്രത്തിൽ വമ്പൻ നാഴികക്കല്ല് നേടുന്ന രണ്ടാമത്തെ താരമായി ഷൊയ്ബ് മാലിക് | Shoaib Malik 

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഷൊയ്ബ് മാലികിന്റെ മൂന്നാമത്തെ വിവാഹമാണിത്. ഉറുദു സിനിമ ടിവി രംഗത്ത് ശ്രദ്ധേയയായ പാകിസ്താൻ നടി സന ജാവേദിനെ ആണ് ഇത്തവണ ഷൊയ്ബ് വിവാഹം ചെയ്തിരിക്കുന്നത്.

മൂന്നാം വിവാഹത്തിന് ശേഷം ടി20 യിൽ വമ്പൻ നേട്ടം സ്വന്തമാക്കിയിരുന്നു പാക് താരം.ട്വന്‍റി 20 ക്രിക്കറ്റില്‍ 13,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടം മാലിക് സ്വന്തമാക്കി. ധാക്കയില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്യൂണ്‍ ബാരിഷാല്‍ ടീമിനായി കളിക്കവെയാണ് ഷൊയ്ബ് മാലിക് ഈ റെക്കോര്‍ഡിട്ടത്. രംഗ്‌പൂർ റൈഡേഴ്‌സിനെതിരെ അഞ്ച് വിക്കറ്റിന്റെ അനായാസ ജയത്തോടെ ബാരിഷാൽ അവരുടെ കാമ്പെയ്‌ൻ ആരംഭിച്ചു.ബാരിഷാൽ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മറികടന്നപ്പോൾ മാലിക് 18 പന്തിൽ 17 റൺസ് നേടി പുറത്താകാതെ നിന്നു.

ആ 17 റൺസ് മാലിക്കിനെ ടി20 ക്രിക്കറ്റിൽ 13,000 റൺസ് മറികടക്കാൻ സഹായിച്ചു, ക്രിസ് ഗെയ്‌ലിന് ശേഷം ചരിത്രത്തിലെ നാഴികക്കല്ല് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി. മാലിക്കിന് നാഴികക്കല്ലിലെത്താൻ ശനിയാഴ്ച ഏഴ് റൺസ് മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. അന്താരാഷ്ട്ര ക്രിക്കറ്റിൽ 124 മത്സരങ്ങളിൽ നിന്ന് 13,010 റൺസ് നേടിയിട്ടുള്ള മാലിക് ക്കിസ്ഥാനുവേണ്ടി 2,435 റൺസ് നേടിയിട്ടുണ്ട്.ടെസ്റ്റിലും ഏകദിനത്തിലും നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടുമുള്ള ടി 20 ലീഗുകളിൽ കളി തുടർന്ന് കൊണ്ടിരിക്കുകയാണ് 41-കാരൻ.

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് :
14,562 – ക്രിസ് ഗെയ്ൽ (455 ഇന്നിംഗ്‌സ്)
13,010 – ഷോയിബ് മാലിക് (487 ഇന്നിംഗ്‌സ്)
12,454 – കീറോൺ പൊള്ളാർഡ് (568 ഇന്നിംഗ്‌സ്)
11,994 – വിരാട് കോഹ്‌ലി (359 ഇന്നിംഗ്‌സ്)
11,807 – അലക്സ് ഹെയ്ൽസ് (424 ഇന്നിംഗ്സ്)

Rate this post