അഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : രണ്ടാം മത്സരത്തിലും വൻ വിജയവുമായി ചെൽസി

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ആഴ്സനലിനിലേതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം.

ആദ്യ പകുതിയിൽ എട്ട് മിനിറ്റിനുള്ളിൽ ബ്രൂണോ ഫെർണാണ്ടസും ജാഡോൺ സാഞ്ചോയും നേടിയ ഗോളുകളാണ് യുണൈറ്റഡിന് തുടർച്ചയായ മൂന്നാം പ്രീസീസൺ ഷട്ടൗട്ട് വിജയം നേടിക്കൊടുത്തത്. ആഴ്സണലിന്റെ പ്രതിരോധ പിഴവുകളാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. 30 ആം മിനുട്ടിൽ ബോക്സിനു പുറത്ത് നിന്നുള്ള ബ്രൂണോ ഫെർണാണ്ടസിന്റെ ഇടം കാൽ ഷോട്ട് ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലൈൻ മറികടന്ന് വലയിൽ കയറുകയായിരുന്നു.

37 ആം മിനുട്ടിൽ ആഴ്‌സണൽ ഗബ്രിയേലിന്റെ ഒരു പിഴവിൽ നിന്നും സാഞ്ചോ യുണൈറ്റഡിന്റെ രണ്ടാമത്തെ ഗോൾ നേടി.പുതുതായി എത്തിയ കെയ് ഹാവെർട്‌സ്, ഡെക്ലാൻ റൈസ്, ജൂറിയൻ ടിംബർ എന്നിവർക്ക് ആഴ്‌സണൽ തുടക്കം നൽകി. അടുത്താത്ത മത്സരങ്ങളിൽ ചൊവ്വാഴ്ച രാത്രി സാൻ ഡീഗോയിൽ വെച്ച് മാൻ യുണൈറ്റഡ് റെക്‌സാമിനെ നേരിടും, ജൂലൈ 26 ബുധനാഴ്ച ബാഴ്‌സലോണയ്‌ക്കെതിരെ ആഴ്‌സണൽ ഏറ്റുമുട്ടും.

മറ്റൊരു മത്സരത്തിൽ ചെൽസി മൂന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രൈറ്റനെ പരാജയപ്പെടുത്തി. ക്രിസ്റ്റഫർ എൻകുങ്കു, മൈഖൈലോ മുദ്രിക്, കോണർ ഗല്ലഗെർ, നിക്കോളാസ് ജാക്‌സൺ എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്.ഈ ആഴ്ച ആദ്യം റെക്‌സാമിനെതിരെ 5-0ന് ജയിച്ചതിന് ശേഷം പോച്ചെറ്റിനോയുടെ കീഴിൽ ചെൽസി രണ്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ സ്കോർ ചെയ്തു.

Rate this post