അനായാസ ജയവുമായി വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : ബാഴ്‌സലോണക്ക് സമനിലകുരുക്ക് : യുവന്റസിന് ജയം

ഓൾഡ് ട്രാഫോർഡിൽ നടന്ന ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ മുൻനിര എതിരാളികളായ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കാസെമിറോ ഒരു ഗോളും ഒരു അസിസ്റ്റും നൽകി മികച്ച പ്രകടനം പുറത്തടുത്തു. മത്സരത്തിന്റെ 21 ആം മിനുട്ടിൽ അർജന്റീനിയൻ യുവ താരം അലെജാൻഡ്രോ ഗാർനാച്ചോ നേടിയ ഗോളിൽ യുണൈറ്റഡ് ലീഡ് നേടി.

27-ാം മിനുട്ടിൽ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസെമിറോ മേസൺ മൗണ്ടിന്റെ സ്വിംഗിംഗ് കോർണറിൽ നിന്ന് ഹെഡറിലൂടെ രണ്ടാം ഗോൾ നേടി.55 ആം മിനുട്ടിൽ ആൻറണി മാർഷ്യൽ സീസണിലെ തന്റെ ആദ്യ ഗോളുമായി മൂന്നാമത്തേത് സ്കോർ ചെയ്തു.കാസെമിറോയുടെ പാസിൽ നിന്നായിരുന്നു ഫ്രഞ്ച് താരത്തിന്റെ ഗോൾ. മൊറോക്കോ ഇന്റർനാഷണൽ ലോൺ സൈനിംഗ് സോഫിയാൻ അംറബത്ത് ഫിയോറന്റീനയിൽ നിന്ന് ചേർന്നതിന് ശേഷം ലെഫ്റ്റ് ബാക്കിൽ യുണൈറ്റഡിനായി തന്റെ ആദ്യ തുടക്കം കുറിച്ചു.

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ സമനിലയിൽ തളച്ച് മയ്യോർക്ക. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.ബാഴ്‌സയുടെ കീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗന്റെ മോശം ക്ലിയറൻസ് മുതലെടുത്ത വേദാത് മുറിക്കി എട്ടാം മിനുട്ടിൽ തന്നെ മയ്യോർക്കക്ക് ലീഡ് നേടിക്കൊടുത്തു. 41 ആം മിനുട്ടിൽ റാഫിൻഹയുടെ ഗോളിൽ ബാഴ്സലോണ സമനില പിടിച്ചു. -ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അബ്‌ഡോൺ പ്രാറ്റ്‌സ് നേടിയ ഗോളിൽ മയ്യോർക്ക ലീഡ് പുനഃസ്ഥാപിച്ചു. 75 ആം മിനുട്ടിൽ വലത്തു നിന്ന് റാഫിൻഹയുടെ ക്രോസ്സിൽ നിന്നും പകരക്കാരനായ ഫെർമിൻ ലോപ്പസ് ബാഴ്സക്ക് വീണ്ടും സമനില നേടിക്കൊടുത്തു. 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 17 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്.

57-ാം മിനിറ്റിൽ അർക്കാഡിയസ് മിലിക്കിന്റെ ഗോളിൽ സിരി എയിൽ ലെച്ചെക്കെതിരെ വിജയവുമായി യുവന്റസ്. ജയത്തോടെ 6 മത്സരങ്ങളിൽ നിന്നും 13 പോയിന്റുകൾ നേടി യുവന്റസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥനത്തേക്ക് ഉയർന്നു.സീസണിലെ ആദ്യ സീരി എ തോൽവി ഏറ്റുവാങ്ങിയ ലെച്ചെ 11 പോയിന്റുമായി നാലാമതാണ്.

Rate this post