‘ഇന്നത്തെ ഗെയിമിനായി കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയതിന്റെ ആവേശം പങ്കുവെച്ച് മാർക്കോ ലെസ്‌കോവിച്ച് |Marko Lešković |Kerala Blasters

ക്രിസ്മസ് തലേന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. കരുത്തരായ മുംബൈ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിന് ഇന്ന് എതിരാളികലയെത്തുന്നത്.ലീഗ് സ്റ്റാൻഡിംഗിൽ നാലാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമായുള്ള ഇരു ടീമുകളും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുമ്പോൾ ആവേശകരമായൊരു മത്സരത്തിനാകും ആരാധകർ സാക്ഷിയാകുക. കേരളാ ബ്ലാസ്റ്റേഴ്സിൽ ലൂണയുടെ അഭാവവും മുംബൈ സിറ്റി എഫ്‌സിയിൽ ഗ്രെഗ് സ്റ്റുവാർട്ട്, ആകാശ് മിശ്ര, വിക്രം പ്രതാപ് സിംഗ്, ക്യാപ്റ്റൻ രാഹുൽ ഭേക്കെ തുടങ്ങിയ അഭാവവും പ്രകടമാവും.

10 കളികളിൽ നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ഈ സീസണിൽ ഇതുവരെ ആറ് മത്സരങ്ങൾ ജയിക്കുകയും രണ്ട് തവണ സമനില വഴങ്ങുകയും രണ്ട് തവണ തോൽക്കുകയും ചെയ്തിട്ടുണ്ട്.ഒമ്പത് കളികളിൽ നിന്ന് 19 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സി ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ സീസണിൽ ലീഗിൽ ഇതുവരെ അഞ്ച് മത്സരങ്ങൾ ജയിക്കുകയും നാലിൽ സമനില വഴങ്ങുകയും ചെയ്തു, ഇതുവരെ ഒരു മത്സരവും തോറ്റിട്ടില്ല.

അടുത്തിടെ പരിക്കിൽ നിന്ന് മടങ്ങിയെത്തിയ മാർക്കോ ലെസ്‌കോവിച്ച് മത്സരത്തിന് മുന്നോടിയായി സംസാരിച്ചു.ടീമിൽ തിരിച്ചെത്തിയതിന്റെ ആവേശം അദ്ദേഹം പങ്കുവെച്ചു. “തിരിച്ചുവരുന്നത് എല്ലായ്പ്പോഴും ആശ്വാസമാണ്, പ്രത്യേകിച്ച് പരിക്കിന് ശേഷം. പുറത്ത് ഇരുന്ന് മത്സരങ്ങൾ കാണുന്നത് അത്ര സുഖകരമല്ല. എന്നാൽ ഇപ്പോൾ ടീമിൽ തിരിച്ചെത്തിയത് മികച്ചതായി തോന്നുകയും ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് മുംബൈക്കെതിരെയുള്ള വലിയ ഗെയിമുകൾക്കായി.ഇത് വളരെ സന്തോഷം നൽകുന്നു.ആരാധകരാൽ ചുറ്റപ്പെട്ട ഞങ്ങളുടെ സ്റ്റേഡിയത്തിൽ കളിക്കുന്നത് ആവേശം വർധിപ്പിക്കുന്നു. ഞങ്ങൾ തയ്യാറാണ്, ഗെയിമിനായി കാത്തിരിക്കുകയാണ്, ”അദ്ദേഹം പറഞ്ഞു.

മുംബൈയെപോലെ കേരളാ ബ്ലാസ്റ്റേഴ്സിലും പ്രധാന കളിക്കാരുടെ അഭാവം ദൃശ്യമാണ്. നാല് മഞ്ഞക്കാർഡ് നേടിയ ഡാനിഷ് ഫാറൂഖിന്റെ സസ്പെൻഷൻനും ജീക്‌സൺ സിംഗ്, ഐബൻഭ ഡോഹ്‌ലിംഗ്, ഫ്രെഡി ലല്ലാവ്‌മവ്മ എന്നിവർക്കൊപ്പം അഡ്രിയാൻ ലൂണയുടെ പരിക്കും ടീമിന് വെല്ലുവിളിയാകും.സീസണിൽ ഏറ്റവും ഗോളുകൾ നേടിയ മുംബൈ സിറ്റി താരം ജോർജ് പെരേര ഡയസും ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ഡിമിട്രിയോസ് ഡയമന്റകോസും തമ്മിലുള്ള പോരാട്ടമായിരിക്കും.

Rate this post