‘അലക്‌സ് കാരി +മിച്ചൽ മാർഷ്’ : രണ്ടാം ടെസ്റ്റിലും ന്യൂസിലൻഡിനെതിരെ വിജയവുമായി ഓസ്ട്രേലിയ | New Zealand v Australi

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ഓസ്‌ട്രേലിയ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനൊപ്പം അലക്സ് കാരി 98 റൺസുമായി പുറത്താകാതെ നിന്നപ്പോൾ രണ്ടാം മത്സരത്തിലും വിജയം ഓസീസിനൊപ്പം നിന്നു.279 റൺസിന്റെ വിജയലക്ഷ്യം പിൻതുടർന്ന ഓസീസ് 80 ന് 5 എന്ന നിലയിൽ പതറിയെങ്കിലും ആറാം വിക്കറ്റിൽ മിച്ചൽ മാർഷും അലക്സ് ക്യാരിയും 140 റൺസ് കൂട്ടിച്ചേർത്ത് അവരെ മികച്ച നിലയിലെത്തിച്ചു.

ഇന്നലെ സ്മിത്ത്, ഖ്വാജ, ലബുഷെയ്ൻ, ​ഗ്രീൻ എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായിരുന്നു.നാലിന് 77 എന്ന സ്കോറിൽ‌ നിന്നാണ് നാലാം ദിനം ഓസ്ട്രേലിയ ബാറ്റിം​ഗ് തുടങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നഷ്ടമായിരുന്നു.മിച്ചൽ മാർഷും (80) അലക്‌സ് കാരിയും (98) ഒരു നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയത് ഓസീസ് വിജയത്തിൽ നിർണായകമായി.

102 പന്തിൽ 10 ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് മാർഷിൻ്റെ 80 റൺസ്.സ്കോർ 2020 ൽ നിൽക്കെ ബെൻ സിയേഴ്‌സ് മർശിനെ പുറത്താക്കിയായതോടെ ന്യൂസീലൻഡ് വിജയ പ്രതീക്ഷയുണ്ടായി.പിന്നാലെ സ്റ്റാർകിനെ പുറത്താക്കി സ്കോർ ഏഴിന് 220 എന്നാക്കി. എങ്കിലും അലക്സ് ക്യാരിയുടെയും ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിന്റെയും പോരാട്ടം ഓസീസിന് വിജയം നേടിക്കൊടുത്തു.

കമ്മിൻസ് 32 റൺസുമായും പുറത്താകാതെ നിന്നു. ന്യുസീലാൻഡിനായി ബെന്‍ സിയേഴ്സ് നാല് വിക്കറ്റെടുത്തു.98 റൺസുമായി പുറത്താകാതെ നിന്ന ക്യാരി പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Rate this post