സഞ്ജു സാംസണിന് ശേഷം ഇന്ത്യൻ ടീമിലേക്ക് മറ്റൊരു മലയാളി കൂടി |Minnu Mani

ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന വനിതാ ടി20 ഐ പരമ്പരയിലേക്ക് കേരള ഓൾറൗണ്ടർ മിന്നു മാണിക്ക് സീനിയർ ഇന്ത്യൻ കോൾ അപ്പ് ലഭിച്ചു.ഹർമൻപ്രീത് കൗർ നയിക്കുന്ന 18 അംഗ ടീമിലാണ് വയനാട്ടിൽ നിന്നുള്ള 24 കാരിയായ താരം ഇടം നേടിയത്.ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയും ബിസിസിഐ ഞായറാഴ്ച പ്രഖ്യാപിച്ചു.

ബിസിസിഐയുടെ വനിതാ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിലെ ഏക മലയാളിയാണ് മിന്നു മണി.ജൂലൈ 9ന് മിർപൂരിൽ നടക്കുന്ന ആദ്യ ടി20യോടെയാണ് ഇന്ത്യയുടെ വനിതാ ബംഗ്ലാദേശ് പര്യടനം ആരംഭിക്കുന്നത്.ഈ വർഷം ഫെബ്രുവരിയിൽ വനിതാ പ്രീമിയർ ലീഗിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ കേരള താരമായി മിന്നു ചരിത്രം സൃഷ്ടിച്ചു.റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മറികടന്ന് ഡെൽഹി ക്യാപിറ്റൽസ് താരത്തെ തിരഞ്ഞെടുത്തു.ഓഫ് ബ്രേക്ക് പന്തെറിയുകയും ഇടംകൈയ്യൻ ബാറ്റ് ചെയ്യുകയും ചെയ്യുന്ന മിന്നു പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വര്‍ഷമായി കേരള ടീമുകളില്‍ സ്ഥിരാംഗമാണ്.

മൂന്ന് ടി 20 മത്സരങ്ങൾ ഉള്ള പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ ടീമിൽ സ്ഥിരം സ്ഥാനത്തിനായി നല്ല മത്സരം കൊടുക്കാൻ മിന്നുവിന് സാധിക്കും. ഹര്‍മന്‍പ്രീത് കൗറാണ് ഇരുടീമുകളുടേയും ക്യാപ്റ്റന്‍. പ്രധാന താരങ്ങളായ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിംഗിനെയും ടീമിൽ നിന്ന് ഒഴിവാക്കി. ഈ മാസം ഒമ്പതിന് മിര്‍പുരില്‍ ആദ്യ ട്വന്റി-20 മത്സരം നടക്കും. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നര്‍മാരായ രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.

ഇന്ത്യയുടെ ടി20 ഐ ടീം: ഹർമൻപ്രീത് കൗർ (സി), സ്മൃതി മന്ദാന (vc ), ദീപ്തി ശർമ, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ , ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമാ ചേത്രി , അമൻജോത് കൗർ, എസ്. മേഘന, പൂജ വസ്ത്രകർ, മേഘ്‌ന സിംഗ്, അഞ്ജലി സർവാണി, മോണിക്ക പട്ടേൽ, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, മിന്നു മണി.

ഇന്ത്യയുടെ ഏകദിന ടീം: ഹർമൻപ്രീത് കൗർ (സി), സ്മൃതി മന്ദാന (vc ), ദീപ്തി ശർമ, ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ , ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമാ ചേത്രി , അമൻജോത് കൗർ, പ്രിയ പുനിയ, പൂജ. വസ്ത്രാകർ, മേഘ്‌ന സിംഗ്, അഞ്ജലി സർവാണി, മോണിക്ക പട്ടേൽ, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്നേഹ റാണ.

Rate this post