‘ക്യാച്ച് ഓഫ് ദ ടൂർണമെന്റ്’ : അഫ്ഗാനിസ്ഥാനെതിരെ മിച്ചൽ സാന്റ്നർ എടുത്ത അത്ഭുതപ്പെടുത്തുന്ന ഡൈവിങ് ക്യാച്ച്|Mitchell Santner

അഫ്ഗാനിസ്ഥാനെതിരായ ന്യൂസിലാൻഡിന്റെ ലോകകപ്പ് മത്സരത്തിൽ ഒരു കിടിലൻ ക്യാച്ച് സ്വന്തമാക്കി ന്യൂസിലാൻഡ് താരം മിച്ചൽ സാന്റ്നർ. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നായകൻ ഷാഹിദിയെ പുറത്താക്കാനാണ് സാന്റ്നർ ഒറ്റക്കൈയിൽ ഈ അത്ഭുത ക്യാച്ച് സ്വന്തമാക്കിയത്.

മത്സരത്തിൽ ന്യൂസിലാൻഡിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വിക്കറ്റാണ് ഈ ക്യാച്ച് നൽകിയത്. മത്സരത്തിൽ ന്യൂസിലാൻഡിംഗ് ഇന്നിങ്സിന്റെ പതിനാലാം ഓവറിൽ ആയിരുന്നു സംഭവം. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായ അഫ്ഗാനിസ്ഥാന് വലിയ പ്രതീക്ഷയായിരുന്നു നായകൻ ഷാഹിദി.

എന്നാൽ ഓവറിലെ അവസാന പന്തിൽ ഫെർഗ്യൂസനെതിരെ ഒരു ഷോട്ടിനു ശ്രമിച്ചതായിരുന്നു ഷാഹിദി എന്നാൽ ഒരു ഷോർട്ട് ബോളായി വന്ന പന്ത് ഷാഹിദിയുടെ ബാറ്റിന്റെ ടോപ് എഡ്ജിൽ കൊള്ളുകയും, സ്ക്വയർ ലെഗിലേക്ക് ഉയരുകയും ചെയ്തു. ഈ സമയത്ത് സാന്റ്നർ കൃത്യമായി പിന്നിലേക്ക് ഓടി ഒരു തകർപ്പൻ ഡൈവിൽ ഒറ്റക്കൈയിൽ ക്യാച്ച് സ്വന്തമാക്കുകയായിരുന്നു. പന്തിനായി കൃത്യസമയത്താണ് സാന്റ്നർ ചാടിയത്. ഈ ടൈമിംഗാണ് ക്യാച്ച് സ്വന്തമാക്കാൻ സാന്റ്നർക്ക് സഹായകരമായി മാറിയത്. 2023 ഏകദിന ലോകകപ്പിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ക്യാച്ചാണ് മത്സരത്തിൽ സാന്റ്നർ സ്വന്തമാക്കിയത്.

ഈ തകർപ്പൻ ക്യാച്ചോട് കൂടി അഫ്ഗാനിസ്ഥാൻ നായകൻ ഷാഹിദി 29 പന്തുളിൽ കേവലം 8 റൺസ് മാത്രം നേടി പുറത്താവുകയുണ്ടായി. ന്യൂസിലാൻഡിന് വലിയ മേൽക്കോയ്മയാണ് ഈ വിക്കറ്റ് നൽകിയത്. മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബോളിംഗ് തിരഞ്ഞെടുത്തുകയായിരുന്നു. ന്യൂസിലാൻഡിനായി ഓപ്പണർ വിൽ യങ് മികച്ച തുടക്കം നൽകുകയുണ്ടായി.

എന്നാൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായത് ന്യൂസിലാൻഡിന് തിരിച്ചടിയായി മാറി. ഒരു സമയത്ത് ന്യൂസിലാൻഡ് 110ന് 4 എന്ന നിലയിൽ തകർന്നിരുന്നു. ശേഷം 68 റൺസ് നേടിയ നായകൻ ലാദവും, 71 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സും ചേർന്ന് ന്യൂസിലാൻഡിനെ കരകയറ്റുകയായിരുന്നു. നിശ്ചിത 50 ഓവറുകളിൽ 288 റൺസാണ് ന്യൂസിലാൻഡ് നേടിയത്.

Rate this post