‘ബുംറ ,സിറാജ്, ഷമി’ : ഇന്ത്യൻ പേസർമാർ ആഞ്ഞടിച്ചു , തകർന്നടിഞ്ഞ് ശ്രീലങ്കൻ ബാറ്റിങ് |World Cup 2023
ഇന്ത്യയ്ക്കെതിരെ 358 റൺസ് പിന്തുടർന്ന ശ്രീലങ്കൻ ടോപ്പ് ഓർഡർ തകന്നടിഞ്ഞു.വാങ്കഡെ സ്റ്റേഡിയത്തിൽ കുസൽ മെൻഡിസും കൂട്ടരും വമ്പൻ പരാജയം മുന്നിൽ കാണുകയാണ്. ഇന്ത്യ അവസാനമായി ശ്രീലങ്കയെ നേരിട്ടത് ഏഷ്യാ കപ്പ് 2023 ഫൈനലിലാണ് അന്ന് ലങ്കൻ ലയൺസ് 50 റൺസിന് പുറത്തായത്.
മുംബൈയിൽ ജസ്പ്രീത് ബുംറയുടെ ആദ്യ പന്ത് വിക്കറ്റും മുഹമ്മദ് സിറാജിന്റെ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമിയുടെ 3 വിക്കറ്റുകളും ശ്രീലങ്കയെ 22 /7 എന്ന നിലയിലെത്തിച്ചു.ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ പതും നിസ്സങ്കയെ മടക്കി ബുമ്ര ഞെട്ടിച്ചു.ലോകകപ്പിൽ ഒരു ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി ജസ്പ്രീത് മാറി പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ മടക്കി.
ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവില്‍ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഒന്‍പതാം ഓവറിൽ മുഹമ്മദ് ഷമി അസലങ്കയെയും ഹേമന്തയെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി.11 ഓവറിൽ ചമീരയെയും ഷമി പുറത്താക്കി മൂന്നാം വിക്കറ്റ് സ്വന്തമാക്കി. 5 ശ്രീലങ്കൻ താരങ്ങൾ പൂജ്യത്തിനു പുറത്തായി.ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു.
92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്ഷന് മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.