149 റൺസുമായി പുറത്താവാതെ മുഹമ്മദ് അസ്ഹറുദ്ദീൻ , ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച സ്കോർ | Ranji Trophy
അഹമ്മദാബാദിൽ ഗുജറാത്തിനെതിരെ നടന്ന രഞ്ജി ട്രോഫി സെമിഫൈനലിന്റെ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന നിലയിലാണ്.149 റൺസുമായി മുഹമ്മദ് അസ്ഹറുദീനും 10 റൺസുമായി ആദിത്യ സർവതേയുമാണ് ക്രീസിൽ.മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്സും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും അര്‍ധസെഞ്ചുറികളുമാണ് കേരളത്തെ മികച്ച നിലയിലെത്തിച്ചത്.
4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ കേരളത്തെ മിന്നും ബാറ്റിങ്ങുമായി മുന്നോട്ടു നയിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ടാം ദിനത്തില്‍ തുടക്കം തന്നെ പുറത്തായി. 195 പന്തുകള്‍ പ്രതിരോധിച്ച് സച്ചിന്‍ 69 റണ്‍സെടുത്തു.തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ക്കാതെയാണ് മടങ്ങിയത്. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന അസ്ഹറുദീൻ സൽമാൻ നിസാർ സഖ്യം കേരളത്തെ മുന്നോട്ട് കൊണ്ട് പോയി.ഇരുവരും 149 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലും ചേർന്ന് ആദ്യ വിക്കറ്റിൽ 60 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു. എന്നാൽ ഓപ്പണർമാർ പെട്ടെന്ന് തന്നെ വീണു. 30 റൺസെടുത്ത അക്ഷയ് റണ്ണൗട്ടായതോടെയും കുന്നുമ്മൽ (30) രവി ബിഷ്‌ണോയിയുടെ പന്തിൽ ലെഗ് ബിഫോറിൽ കുടുങ്ങിയതോടെയും ഓപ്പണർമാർ പെട്ടെന്ന് തന്നെ വീണു. ലഞ്ച് ബ്രേക്കിന് 33 ഓവറുകൾ പിന്നിട്ടപ്പോൾ 70/2 എന്ന നിലയിൽ ആയിരുന്നു കേരളം.
എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം പ്രിയജിത്‌സിംഗ് ജഡേജയുടെ നിരുപദ്രവകരമായ വൈഡ് ഡെലിവറിയിൽ വരുൺ (10) പുറത്തായി.സച്ചിനും ജലജ് സക്‌സേനയും നാലാം വിക്കറ്റിൽ 71 റൺസിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തിരുന്നു.സക്‌സേന 83 പന്തിൽ 30 റൺസ് നേടി പുറത്തായി.താമസിയാതെ, സച്ചിൻ സീസണിലെ തന്റെ നാലാമത്തെ അർദ്ധസെഞ്ച്വറി തികച്ചു.ഇന്ന് ചായക്ക് ശേഷം സ്കോർ 355 ആയപ്പോൾ കേരളത്തിന് സൽമാൻ നിസാറിനെ നഷ്ടമായി.202 പന്തിൽ നിന്നും 52 റൺസ് നേടിയ നിസാറിനെ വിശാൽ ജയ്‌സ്വാൾ പുറത്താക്കി. സ്കോർ 395 ആയപ്പോൾ 24 റൺസ് നേടിയ ആഹ്മെദ് ഇമ്രാനെ കേരളത്തിന് നഷ്ടമായി.