‘ഐപിഎല്ലിൽ ഒരുപാട് ക്യാപ്റ്റൻമാർ വരും, പോകും, പക്ഷേ ധോണി സ്പെഷ്യലാണ്’ : മുഹമ്മദ് കൈഫ് | IPL2024 | MS Dhoni

ചെന്നൈ സൂപ്പർ കിംഗ്‌സ് തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തോൽപ്പിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. നിലവിലെ ചാമ്പ്യന്മാർക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിന് വരാനിരിക്കുന്ന മത്സരത്തിൽ വിജയിക്കേണ്ടതുണ്ട്. മറുവശത്ത് ആർസിബിയും പ്ലെ ഓഫിനായുള്ള മത്സരത്തിലാണ്.

സിഎസ്‌കെയെ വലിയ മാർജിനിൽ തോൽപ്പിച്ചാൽ ബെംഗളൂരുഅവസാന നാലിൽ ഇടംപിടിക്കും.പേശീവലിവ് മൂലം കാൽമുട്ടിനു വേദന അനുഭവപ്പെടുന്ന എംഎസ് ധോണിയെക്കുറിച്ചും കൈഫ് സംസാരിച്ചു. ബാറ്റിംഗ് ഓർഡറിൽ ധോണി സ്വയം മുകളിലേക്ക് ഉയരും എന്ന ആത്മവിശ്വാസത്തിലാണ് വെറ്ററൻ ക്രിക്കറ്റ് താരം.“തൻ്റെ ഫ്രാഞ്ചൈസിക്ക് ഇതൊരു നോക്കൗട്ട് മത്സരമാണെന്ന് ധോണിക്ക് അറിയാം .ശ്രീലങ്കയ്‌ക്കെതിരായ 2011 ലോകകപ്പ് ഫൈനലിൽ ധോണി ബാറ്റിംഗിൽ സ്വയം പ്രമോഷൻ നേടിയിരുന്നു. ആ മത്സരത്തിന് മുമ്പ് അദ്ദേഹം ഫോമിലായിരുന്നില്ലെങ്കിലും നോക്കൗട്ട് മത്സരത്തിൽ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കളിച്ചു” കൈഫ് പറഞ്ഞു.

“ആർസിബിക്കെതിരെ അദ്ദേഹം തീർച്ചയായും മധ്യനിരയിൽ കളിക്കും. ധോനി ഒരു ചാമ്പ്യൻ ക്രിക്കറ്റ് താരമാണ്, മറ്റ് കളിക്കാരും അദ്ദേഹത്തിന് ചുറ്റും കളിക്കുന്നതിലൂടെ നേട്ടമുണ്ടാക്കുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ചെന്നൈ. കഴിഞ്ഞ വർഷം അവസാന മത്സരത്തിൽ 2 പന്തിൽ 10 റൺസ് വേണ്ടിയിരുന്ന അവർ വിജയിച്ചിരുന്നു . ഒരു സിക്സും ഫോറും പറത്തിയാണ് ജഡേജ സുപ്രധാന മത്സരത്തിൽ വിജയിച്ചത്. ഇതാണ് ധോണിയുടെ സ്വാധീനം” കൈഫ് കൂട്ടിച്ചേർത്തു.

ഐപിഎല്ലിൽ ഒരുപാട് ക്യാപ്റ്റൻമാർ വരും, പോകും, പക്ഷേ ധോണി സ്പെഷ്യലാണ്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന എന്ന ഗുണമേന്മയുള്ള ഒരേയൊരു കളിക്കാരൻ.അവൻ ശാന്തനായി തുടരുകയും തെറ്റുകൾ കുറയ്ക്കാൻ എല്ലാവരോടും പറയുകയും ചെയ്യുന്നു. ഡെത്ത് ഓവറിൽ പേസർ ബൗൾ ചെയ്യുമ്പോൾ മുഹമ്മദ് സിറാജിനെതിരെയാണ് ധോണി ഇറങ്ങുന്നത്. സിഎസ്‌കെയും ആർസിബിയും തമ്മിലുള്ള മത്സരത്തിൽ ധോണിയും സിറാജും തമ്മിലുള്ള മത്സരമാണ് ഞാൻ കാണുന്നത്, ”സ്റ്റാർ സ്‌പോർട്‌സിൽ മുഹമ്മദ് കൈഫ് പറഞ്ഞു.

Rate this post