ആദ്യ ഓവറിൽ 11 പന്തുകൾ എറിഞ്ഞ് ഏറ്റവും മോശം റെക്കോർഡ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി മുഹമ്മദ് ഷമി | Mohammed Shami
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ vs പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി 2025 മത്സരത്തിൽ ഇന്ത്യൻ സ്പീഡ്സ്റ്റർ മുഹമ്മദ് ഷമിക്ക് നിരാശാജനകമായ തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽ അഞ്ച് വൈഡ് ബോളുകൾ വരെ എറിഞ്ഞ ഷമി മോശം റെക്കോർഡും തന്റെ പേരിൽക്കുറിച്ചു.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച പരിചയസമ്പന്നനായ പേസർ ഷമിക്ക്, പാകിസ്ഥാനെതിരെ തന്റെ ആദ്യ ഓവറിൽ തന്റെ താളത്തിലെത്താൻ പ്രയാസമായി. അഞ്ച് വൈഡുകൾ എറിഞ്ഞതോടെ ഷമി ഇപ്പോൾ ഇന്ത്യയ്ക്ക് ആവശ്യമില്ലാത്ത ഒരു റെക്കോർഡ് സ്വന്തമാക്കി.ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ ഒരു ഇന്ത്യൻ ബൗളർ എറിയുന്ന ഏറ്റവും കൂടുതൽ പന്തുകൾ എന്ന റെക്കോർഡ് ഇപ്പോൾ ഷമി സ്വന്തമാക്കി.ഇർഫാൻ പഠാനും (2006 ൽ വെസ്റ്റ് ഇൻഡീസിനെതിരെ 11 പന്ത് ഓവർ) സഹീർ ഖാനും (2003 ൽ ഓസ്ട്രേലിയക്കെതിരെ 11 പന്ത് ഓവർ) ഒപ്പമെത്താൻ ഷമിക്ക് കഴിഞ്ഞു.
Mohammed Shami is struggling with his right leg and his rhythm today 🤯
— Sportskeeda (@Sportskeeda) February 23, 2025
Not a good sign for Team India 🇮🇳👀#MohammedShami #PAKvIND #Dubai #Sportskeeda pic.twitter.com/yNfKerusH5
2004 ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ ടിനാഷെ പന്യാംഗര ഏഴ് വവൈഡുകൾ എറിഞ്ഞതിനു ശേഷം ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഇന്നിംഗ്സിലെ ആദ്യ ഓവറിൽ ഷമി എറിഞ്ഞ അഞ്ച് വൈഡ് ബോളുകളാണ് ഏറ്റവും കൂടുതൽ.ഓപ്പണിംഗ് സ്പെല്ലിലെ മൂന്നാം ഓവറിൽ ചില പ്രശ്നങ്ങൾ നേരിട്ടതിനാൽ ഷമി പുറത്താക്കി പോയി . ഒരു ഫിസിയോ അദ്ദേഹത്തെ പരിശോധിച്ച ശേഷം മൂന്നാം ഓവർ പൂർത്തിയാക്കിയ ശേഷം കളത്തിലിറങ്ങിയ പേസർ പിന്നീട് ഫീൽഡിലേക്ക് മടങ്ങി ബൗളിംഗ് ആരംഭിച്ചു.
Mohammed Shami conceded five wides in his very first over against Pakistan 🫣
— Cricket.com (@weRcricket) February 23, 2025
No other Indian bowler has conceded that many wides in an over in ODIs 👀 pic.twitter.com/Hkm7eGjmkU
ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിങിനു ഇറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കമാണ് ഓപ്പണർമാരായ ബാബർ അസമും ഇമാം ഉൾ ഹഖും നൽകിയത്.ഏകദിനത്തിൽ ഇന്ത്യയ്ക്കു തുടർച്ചയായ 12–ാം മത്സരത്തിലാണ് ടോസ് നഷ്ടമാകുന്നത്. 2023 ലോകകപ്പ് ഫൈനൽ മുതൽ ഇന്ത്യയ്ക്ക് ടോസ് ലഭിച്ചിട്ടില്ല.ഓപ്പണിങ് കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്നു തോന്നിയ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യ ബാബർ അസമിനെ പുറത്താക്കി. 26 പന്തിൽ നിന്നും 23 റൺസ് നേടിയ ബാബറിനെ പാണ്ട്യയുടെ പന്തിൽ രാഹുൽ പിടിച്ചു പുറത്താക്കി.ഓപ്പണിങില്‍ ഇമാം ഉള് ഹഖുമായി ചേര്‍ന്ന് 41 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി നില്‍ക്കെയാണ് ബാബറിന്റെ മടക്കം.
Most balls bowled in an over for India in an ODI (including wides and no balls)
— ESPNcricinfo (@ESPNcricinfo) February 23, 2025
◾ Mohammed Shami – 11 v PAK, Dubai today
◾ Irfan Pathan – 11 v WI, Kingston 2006
◾ Zaheer Khan – 11 v AUS, Wankhede 2003 pic.twitter.com/eq9Z1Uigff
തൊട്ടു പിന്നാലെ സഹ ഓപ്പണർ ഇമാം ഉൾ ഹഖിനെ അക്ഷർ പട്ടേൽ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കി. 26 പന്തിൽ നിന്നും 10 റൺസ് നേടിയ ഇമാമുൽ ഹഖിനെ കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിനു ശ്രമിച്ചപ്പോൾ പട്ടേൽ റൺഔട്ടാക്കി. ഒടിവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്ഥാൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് നേടിയിട്ടുണ്ട്.