ടി20 ലോകകപ്പിലെ വലിയ നിരാശയിൽ നിന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബൗളർമാരിൽ ഒരാളായി മാറിയ മുഹമ്മദ് ഷമി | Mohammed Shami

“അദ്ദേഹത്തിന്റെ കണക്കുകൾ തീർച്ചയായും അത് തെളിയിച്ചു. ന്യൂസിലൻഡിനെതിരെ, ഏകദിനത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം അദ്ദേഹം പുറത്തെടുത്തു. അതിശയകരമായകരമാണ് ,ഒരു ലോകകപ്പിൽ വെറും ആറ് മത്സരങ്ങളും 23 വിക്കറ്റുകളും സെമിഫൈനലിൽ ഫ്ലാറ്റായ പിച്ചിൽ ഏഴ് വിക്കറ്റുകളും. ഇവിടെ 730 റൺസ് അടിച്ചത് നമ്മൾ കണ്ടതാണ്. അതെ, തീർച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച വൈറ്റ് ബോൾ ബൗളർമാരിൽ ഒരാളാണ് അദ്ദേഹം” 2023 ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെതിരായ മുഹമ്മദ് ഷമിയുടെ ആവേശകരമായ പ്രകടനത്തിന് ശേഷം അനിൽ കുംബ്ലെ പറഞ്ഞ വാക്കുകളാണിത്.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാൾ എന്നാണ് ഷമിയെ കുംബ്ലെ വിശേഷിപ്പിച്ചത്. 2021 ഒക്‌ടോബർ 24 ന് ഷമി സോഷ്യൽ മീഡിയയിൽ വൻ ട്രോളിംഗിന് വിധേയനായി, ഇന്ത്യയെ അവരുടെ ബദ്ധവൈരികളായ പാകിസ്ഥാൻ ആദ്യമായി ഒരു ലോകകപ്പ് വേദിയിൽ 10 വിക്കറ്റിന് തോൽപിച്ചു. മത്സരത്തിൽ 3.5 ഓവറിൽ 43 റൺസ് വഴങ്ങിയ ഷമിക്കെതിരെ വലിയ വിമർശനം ഉയർന്നു വന്നു. ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തു.16 മത്സരങ്ങളിൽ നിന്ന് 20 വിക്കറ്റ് വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസിന്റെ കിരീട നേട്ടം ഷാമിയെ ടി20 ലോകകപ്പ് 2022 ടീമിലേക്ക് തിരികെ കൊണ്ടുവന്നു.

എന്നിരുന്നാലും, വലിയ വേദിയിൽ ഷമിക്ക് കാര്യമായ മാറ്റമുണ്ടായില്ല, കാരണം ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റപ്പോൾ അദ്ദേഹത്തിന് ആറ് വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ. ആ മത്സരത്തിൽ വെറും മൂന്ന് ഓവറിൽ 39 റൺസ് വഴങ്ങിയത്തോടെ വൈറ്റ്-ബോൾ ക്രിക്കറ്റിൽ പേസറുടെ ഭാവി ഗുരുതരമായ ഭീഷണിയിലാക്കി.2023 സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുമായി പർപ്പിൾ ക്യാപ്പ് ജേതാവായി ഷമി വീണ്ടും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി.2023 ലെ ഏഷ്യാ കപ്പിൽ വെറും രണ്ട് മത്സരങ്ങൾ മാത്രം കളിച്ച ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയതിനാൽ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സപ്പോർട്ടിംഗ് റോളിൽ ഉണ്ടാവും എന്നുറപ്പായി.ലോകകപ്പിന് മുമ്പുള്ള ഓസ്‌ട്രേലിയ പരമ്പരയിൽ പേസർ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു ഫോമിലാണെന്ന് കാണിച്ചു തരുകയും ചെയ്തു.

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിൽ ഷമി ബെഞ്ചിൽ ഇരുന്നപ്പോൾ ഷാർദുൽ താക്കൂറിന് അവസരം കൊടുത്തു.ഹാർദിക് പാണ്ഡ്യയുടെ പരിക്കാണ് പേസർക്ക് വാതിൽ തുറന്നത്.രണ്ട് ലോകകപ്പുകളിലെ നിർണായക മത്സരങ്ങളിൽ മോശം പ്രകടനങ്ങൾ നടത്തിയ ഇന്ത്യൻ പേസർ മുംബൈയിലെ സെമിഫൈനലിലിൽ ബ്ലാക്ക് ക്യാപ്‌സിനെതിരെ അവിസ്മരണീയമായ പ്രകടനമാണ് നടത്തിയത്.ഷമി തന്റെ സ്പെല്ലിൽ ഏഴ് വിക്കറ്റ് വീഴ്ത്തി, തന്റെ ടീമിന്റെ വിജയം ഉറപ്പിച്ചു. ഇന്ന് ഫൈനലിൽ ആസ്‌ട്രേലിയയെ നേരിടുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ശമിയിൽ ആയിരിക്കും.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാൾ എന്ന പദവി ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് 33 കാരൻ.

Rate this post