‘അദ്ദേഹം കളിയിലെ ഇതിഹാസങ്ങളിൽ ഒരാളാണ്…: മൊഹമ്മദ് ഷമിയെ പ്രശംസിച്ച് ജസ്പ്രീത് ബുംറ |World Cup 2023

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 100 റൺസിന്റെ തകർപ്പൻ ജയത്തോടെ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ലോക്കപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ്.ലഖ്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബൗളർമാരാണ് ഇന്ത്യക്ക് വിജയമൊരുക്കികൊടുത്തത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ഇംഗ്ലീഷ് ബാറ്റിംഗ് യൂണിറ്റിന് മേൽ നാശം വിതച്ചപ്പോൾ ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കി.ഡേവിഡ് മലൻ, ജോ റൂട്ട് എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി ബുംറ മിന്നുന്ന പ്രകടനത്തിന് തുടക്കമിട്ടു, ബെൻ സ്റ്റോക്‌സിനെയും ജോണി ബെയർസ്റ്റോയെയും മുഹമ്മദ് ഷാമി പുറത്താക്കി, ഇംഗ്ലണ്ട് ബോർഡിൽ 40 റൺസ് മാത്രം എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്‌ടപ്പെട്ടു.ഗെയിമിന് ശേഷം ബുംറ ഷമിയെ പ്രശംസിക്കുകയും 33 കാരനായ പേസറിനെ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിളിക്കുകയും ചെയ്തു. ബുംറയും ഷമിയും ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുനകളാണ്.

“ഷമി മികച്ച താരമാണ്, കളിയിലെ ഇതിഹാസങ്ങളിൽ ഒരാളാണ്.ഷമി എപ്പോഴും ശാന്തനായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.അവൻ ഒരു ടെസ്റ്റ് മാച്ച് കളിക്കുന്നതുപോലെ ബൗൾ ചെയ്യുകയായിരുന്നു, അത് കാണാൻ ശരിക്കും അത്ഭുതകരമായിരുന്നു.അദ്ദേഹത്തോടൊപ്പം ബൗളിംഗ് ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിക്കുന്നു. അതിനാൽ അതെ, അവൻ പോകുന്ന രീതിയിൽ ഞാൻ ശരിക്കും സന്തോഷവാനാണ്,” സ്കൈ സ്പോർട്സിൽ ബുംറ പറഞ്ഞു.

ബുംറ മൂന്ന് വിക്കറ്റുമായി കളി അവസാനിപ്പിച്ചപ്പോൾ ഷമി നാല് വിക്കറ്റ് വീഴ്ത്തി. ആറ് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുമായി നിലവിൽ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ താരമാണ് ബുംറ.വെറും രണ്ട് കളികളിൽ നിന്ന് ഒമ്പത് വിക്കറ്റുകളാണ് ഷമിയുടെ സമ്പാദ്യം.

5/5 - (1 vote)