ഷമി 17 പന്തിൽ 32 റൺസ്.. രോഹിതിനേക്കാൾ മികച്ച ബാറ്റിംഗ്.. എപ്പോഴാണ് ഓസ്ട്രലിയയിലേക്ക് പോകുക? | Mohammed Shami
മുഹമ്മദ് ഷമിയുടെ ഫിറ്റ്നസിനും ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനും ചുറ്റുമുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ (SMAT) ഈ പേസർ ബാറ്റുകൊണ്ട് തൻ്റെ മിടുക്ക് പ്രദർശിപ്പിച്ചു. ചണ്ഡീഗഡിനെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബംഗാളിനെ പ്രതിനിധീകരിച്ച്, എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെറും 17 പന്തിൽ 32 റൺസ് നേടിയ ഷമി കാണികളെ അമ്പരപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ബംഗാൾ 20 ഓവറിൽ 159-9 റൺസെടുത്തു.കരൺ ലാൽ 33 (25), റിതിക് ചാറ്റർജി 28 (12), ബ്രാഹ്മണിക് 30 (24) എന്നിവർ മിക്ചഖ പ്രകടനം പുറത്തെടുത്തു.അവസാന നിമിഷം ഇറങ്ങിയ മുഹമ്മദ് ഷമി 3 ഫോറും 2 സിക്സും സഹിതം 32* (17) റൺസെടുത്ത് ഉജ്ജ്വലമായ ഫിനിഷിംഗ് നൽകി. ചണ്ഡീഗഡിന് വേണ്ടി ജഗ്ജിത് സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.160 റൺസ് പിന്തുടർന്ന ചണ്ഡീഗഡ് 20 ഓവറിൽ ശക്തമായി പൊരുതിയെങ്കിലും 156-9 റൺസിന് തോൽവി ഏറ്റുവാങ്ങി. ക്യാപ്റ്റൻ മനൻ വോറ 23, രാജ് ബാവ 32 (20), പ്രദീപ് യാദവ് 27 (19), നിഖിൽ ശർമ 22 റൺസ് നേടി.
Mohammed Shami with the BALL 💀 Mohammed Shami with BAT 💀
— OneCricket (@OneCricketApp) December 9, 2024
His domination against Chandigarh in SMAT Pre-QF! 🔥#SMAT pic.twitter.com/EbPoOpxUAJ
ബംഗാൾ ടീമിനായി സയൻ ഘോഷ് 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി 4 ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.ചണ്ഡീഗഡ് ഓപ്പണർ അർസ്ലാൻ ഖാനെ ഗോൾഡൻ ഡക്കിന് പുറത്താക്കി. ഓപ്പണിംഗ് സ്പെല്ലിൽ രണ്ട് റൺസ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹത്തിൻ്റെ അച്ചടക്കമുള്ള ലൈനും ലെങ്തും ബാറ്റർമാരെ പിടിച്ചുനിർത്തി. ഇതോടെ ബംഗാൾ മൂന്ന് റൺസിന് വിജയിച്ച് ക്വാർട്ടർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി.ഷമിയുടെ 32* റൺസ് ബംഗാളിൻ്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു എന്ന് പറയാം.
കൂടാതെ ഓസ്ട്രേലിയയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പ്രകടനത്തേക്കാൾ മികച്ചത് ഷമിയുടെ ബാറ്റിംഗിനെയാണ് സോഷ്യൽ മീഡിയയിൽ പുകഴ്ത്തുന്നത്.സീസണില്‍ ഇതുവരെ ബംഗാളിന് വേണ്ടി എട്ട് മത്സരങ്ങള്‍ കളിച്ച ഷമി ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. മികച്ച പ്രകടനനം തുടരുന്ന ഷമി ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയേറെയാണ്. 2023 ലോകകപ്പിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമി കഴിഞ്ഞ രഞ്ജി ട്രോഫിയിലാണ് കളിക്കളത്തിലേക്ക് തിരിച്ചുവന്നത്.
SHAMI SMASHED 32* (17) IN THE SMAT KNOCKOUTS…!!! 🥶pic.twitter.com/M9KbvfOvUx
— Mufaddal Vohra (@mufaddal_vohra) December 9, 2024
ഓസ്ട്രേലിയയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ എപ്പോഴാണ് അദ്ദേഹം ഇന്ത്യക്കായി കളിക്കുക? അതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.എന്നാൽ 100% സുഖം പ്രാപിക്കാത്തതിനാൽ കളിക്കുന്നില്ലെന്ന് രണ്ടാം മത്സരത്തിൻ്റെ അവസാനം ക്യാപ്റ്റൻ രോഹിത് പറഞ്ഞിരുന്നു. കൂടാതെ ഷമി നാലാം മത്സരത്തിൽ കളിക്കുമെന്ന് മുൻ കോച്ച് രവി ശാസ്ത്രി പറഞ്ഞിരുന്നു. എങ്കിലും സയീദ് മുഷ്താഖ് അലി പരമ്പരയിൽ തകർപ്പൻ പ്രകടനം തുടരുന്ന ഷമി മൂന്നാം മത്സരത്തിൽ കളിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.